ഷിഗെരു ഇഷിബ 
ജപ്പാന്‍ 
പ്രധാനമന്ത്രിയാകും



ടോക്യോ ജപ്പാനില്‍ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്‌ പാർടി നേതാവായി മുൻ പ്രതിരോധമന്ത്രി ഷിഗെരു ഇഷിബയെ തെരഞ്ഞെടുത്തു. പാർടി എംപിമാർ വോട്ടെടുപ്പിലൂടെയാണ്‌ പുതിയ നേതാവിനെ തെരഞ്ഞെടുത്തത്‌. രണ്ട്‌ വനിതകൾ ഉൾപ്പെടെ ഒമ്പതുപേരാണ്‌ മത്സരിച്ചത്‌. ചൊവ്വാഴ്ച പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവയ്ക്കുന്നതോടെ ഷിഗെരു ഇഷിബ പ്രധാനമന്ത്രിയാകും. Read on deshabhimani.com

Related News