റഷ്യയിൽ ഭൂചലനത്തെത്തുടർന്ന്‌ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ആളപായമില്ല

പ്രതീകാത്മക ചിത്രം


മോസ്കോ> കിഴക്കൻ റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. കാംചത്ക മേഖലയിലാണ്‌ ഭൂചലനം റിപ്പോർട്ട്‌ ചെയ്തത്‌.  റഷ്യൻ മാധ്യമമായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചത്കിയിൽ നിന്ന് ഏകദേശം 280 മൈൽ അകലെയാണ് ഷിവേലുച്ച് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എങ്കിലും കെട്ടിടങ്ങൾക്ക്‌ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായും ടാസ്‌ റിപ്പോർട്ട്‌ ചെയ്തു.   Read on deshabhimani.com

Related News