ആനകൾക്കും "മനുഷ്യാവകാശമോ"; വിചിത്രവാദം കേട്ട്‌ അമേരിക്കൻ കോടതി



ഡെൻവർ> ആനകൾക്ക്‌ മനുഷ്യ തുല്യമായ അവകാശങ്ങൾ വേണോ? വേണമെന്നാണ്‌ കൊളറാഡോ കോടതിയിൽ നോൺ ഹ്യൂമൺ റൈറ്റ്‌സ്‌ പ്രേജറ്റ്‌ സംഘടന ഉന്നയിച്ചത്‌. പതിറ്റാണ്ടുകളായി കൊളറാഡോ സ്‌പ്രിംങ്‌സ്‌ ചീയെനെ മൃഗശാലയിൽ അഞ്ച്‌ ആനകളാണ്‌ മനുഷ്യ തുല്യമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട്‌ തടവിലാക്കിയിരിക്കുന്നതെന്നാണ്‌ നോൺ ഹ്യൂമൺ റൈറ്റ്‌സ്‌ പ്രേജറ്റ്‌ സംഘടനയുടെ വാദം. കിംബ, ലക്കി, മിസ്സി, ലൂലൂ, ജംബോ എന്നി പെൺ ആനകളെയാണ്‌ തടവിൽ പാർപ്പിച്ചിരിക്കുന്നത്‌. ഇത്‌ ഹേബിയസ്‌ കോർപ്പസ്‌ നിയമപ്രകാരം തെറ്റാണെന്ന്‌ സംഘടന പറഞ്ഞു.   അനിശ്ചിത കാലത്തേക്ക്‌ നിയമ വിരുദ്ധമായി വ്യക്തികളെ തടവിൽ വെക്കുന്നത്‌ തടയുന്ന നിയമമാണ്‌ ഹേബിയസ്‌ കോർപ്പസ്‌. അവകാശങ്ങൾ മനുഷ്യർക്കുവേണ്ടിമാത്രമല്ല  നിയമ പരിരക്ഷ ദുരിതമനുഭവിക്കുന്ന ആനയുടെ സംരക്ഷണത്തിനും ഉപയോഗിക്കണമെന്നാണ്‌ സംഘടനയുടെ വാദം.  "ശരീരസ്വാതന്ത്ര്യത്തിനുള്ള അവരുടെ അവകാശത്തിന്റെ ലംഘനം" എന്നാണ്‌ മൃഗശാലയുടെ നടപടിയെക്കുറിച്ച്‌ സംഘടന പറയുന്നത്‌. എന്നാൽ സംഘടനയ്‌ക്കെതിരെ മൃഗശാലയും രംഗത്തെത്തിയിട്ടുണ്ട്‌. ആനകളെ മികച്ച രീതിയിൽ തങ്ങൾ  പരിപാലിക്കുന്നുണ്ടെന്നും  കേസ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മൃഗശാല അധികൃതർ പറഞ്ഞു. ആനകളെ നിലവിലുള്ള താമസസ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്നത് ക്രൂരമാണെന്നും അത്‌ ആനകളിൽ സമ്മർദ്ദം ചെലുത്തുമെന്നും മൃഗശാല അധികൃതർ പറഞ്ഞു. Today, Colorado’s highest court will consider animal rights for the first time. Jambo, Lucky, LouLou, Missy, and Kimba are currently confined at the Cheyenne Mountain Zoo and have shown signs of chronic stress due to their housing. Many advocates are calling for them to be moved… pic.twitter.com/q83TInsT74 — Crystal Heath DVM (@drcrystalheath) October 24, 2024 Read on deshabhimani.com

Related News