ഓസ്‌ട്രേലിയയിൽ കുട്ടികൾക്ക്‌ സമൂഹമാധ്യമ വിലക്ക്‌



കാൻബെറ പതിനാറ്‌ വയസ്സിൽ താഴെയുള്ളവരുടെ സമൂഹമാധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. 19ന്‌ എതിരെ 34 വോട്ടിനാണ്‌ സെനറ്റ്‌ വ്യാഴാഴ്ച ബിൽ പാസ്സാക്കിയത്‌. പ്രതിനിധി സഭ 13ന്‌ എതിരെ 102 എന്ന വൻ ഭൂരിപക്ഷത്തിൽ ബുധനാഴ്ച ബിൽ പാസ്സാക്കി. ടിക്‌ ടോക്‌, ഫെയ്‌സ്‌ബുക്ക്‌, സ്‌നാപ്‌ചാറ്റ്‌, റെഡ്ഡിറ്റ്‌, എക്സ്‌, ഇൻസ്‌റ്റഗ്രാം എന്നിവയടക്കമുള്ളവ കുട്ടികള്‍ ഉപയോ​ഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാൽ അഞ്ചുകോടി ഓസ്‌ട്രേലിയൻ ഡോളർ (274.5 കോടി രൂപ) പിഴ ഈടാക്കും. ദക്ഷിണകൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും സമാന നിയമമുണ്ട്. Read on deshabhimani.com

Related News