ബ്രിട്ടന്റെ ആദ്യകാല ഉപഗ്രഹം ആരോ സ്ഥാനംമാറ്റി
ലണ്ടൻ> ബ്രിട്ടന്റെ ആദ്യകാല ഉപഗ്രഹം ബ്രട്ടീഷ് ബഹിരാകാശ ഏജന്‍സി അറിയാതെ സ്ഥാനം മാറിയ നിലയിൽ. 1969ൽ വിക്ഷേപിച്ച സ്കൈനെറ്റ്–-1എ ഉപഗ്രഹം പ്രവര്‍ത്തന രഹിതമായെങ്കിലും വിക്ഷേപിച്ച സ്ഥാനത്തുനിന്നും 36,000 കിലോമീറ്റർ അകലെയാണ് ഇപ്പോഴുള്ളത്. സൈനിക ആവശ്യങ്ങൾക്കായി ആഫ്രിക്കയുടെ കിഴക്കൻ തീരത്തിന് മുകളിൽ വിക്ഷേപിച്ച ഉപഗ്രഹം ഇപ്പോള്‍ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മുകളിലെത്തി. എഴുപതുകളുടെ മധ്യത്തിൽ പടിഞ്ഞാറേക്ക് നീക്കാനായി ഉപഗ്രഹത്തിന്റെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെങ്കിലും ആര്, എന്തിനുവേണ്ടിയാണ് ചെയ്തതെന്ന് വ്യക്തമല്ല. അമേരിക്കയില്‍ നിര്‍മിച്ച് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ നിയന്ത്രണം പിന്നീട് ബ്രട്ടീഷ് വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു. കാലക്രമേണ ഉപഗ്രഹ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിരിക്കാമെന്നും അഭിപ്രായമുണ്ട്. Read on deshabhimani.com