ഇത് ഭയാനകം: ബം​ഗ്ലാദേശ് പ്രതിഷേധത്തിനിടയിൽ മരണസംഖ്യ ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സോനം കപൂർ



മുംബൈ> ബം​ഗ്ലാദേശ് വിഷയത്തിൽ നിലപാട് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി സോനം കപൂർ. 'ബം​ഗ്ലാദേശിൽ നടക്കുന്നത് ഭയാനകമാണ്. ബം​ഗ്ലാദേശിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം' എന്നായിരുന്നു സോനം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഇതാദ്യമായല്ല ഒരു രാഷ്ട്രീയ വിഷയത്തിൽ സോനം തന്റേതായ നിലപാടുകൾ പ്രകടിപ്പിക്കുന്നത്. ബം​ഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടയിൽ വർധിച്ചുവരുന്ന മരണത്തിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടായിരുന്നു സോനത്തിന്റെ പ്രതികരണം. ഒരു ദിവസം കൊണ്ട് മാത്രം 66 മരണങ്ങളാണ് ബം​ഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തത്. ആകെ ഇരുനൂറിലേറെപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. 1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക്‌ സർക്കാർ ജോലിയിലുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജുലൈയിലാണ് വിദ്യാർഥികളും യുവാക്കളും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത്‌. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും പ്രക്ഷോഭത്തിന്റെ വിഷയമായി മാറി. പ്രതിപക്ഷ കക്ഷിയായ ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നുണ്ട്. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ജയിൽ തകർത്ത് നൂറിലധികം തടവുകാരെ മോചിപ്പിച്ചിരുന്നു. 
നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലാണ്‌ പ്രക്ഷോഭകൾ തകർത്തത്‌. Read on deshabhimani.com

Related News