ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു



സോള്‍> രാജ്യത്ത് അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ച ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും, കലാപം നടത്തിയെന്നും ചൂണ്ടികാട്ടിയാണ് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. യുൻ പട്ടാള നിയമം പ്രഖ്യാപിച്ച എങ്കിലും പരാജയപ്പെടുകയായിരുന്നു. 300 എംപിമാരില്‍ 204 പേര്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിൽക്കയും എട്ടു വോട്ടുകള്‍ അസാധുവായി കാണപ്പെടുകയും ചെയ്തു. യൂനിന്റെ പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും ഇതോടെ, താല്‍ക്കാലികമായി നിര്‍ത്തിവച്ചു, പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. യൂനിനെതിരായ ഇംപീച്ച്‌മെന്റ് ശരിവയ്ക്കണമോ എന്ന് 180 ദിവസത്തിനുള്ളില്‍ ഭരണഘടനാ കോടതി വ്യക്തമാക്കും. യൂനിനെതിരെ കോടതി വിധി പറഞ്ഞാല്‍, ദക്ഷിണ കൊറിയന്‍ ചരിത്രത്തില്‍ വിജയകരമായി ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം മാറും. ഡിസംബര്‍ 3 നാണ് പട്ടാള നിയമം ചുമത്താന്‍ യൂന്‍ ശ്രമം നടത്തിയത്. രാജ്യത്തെ നിയമ പ്രകാരം ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപം വേണം. പോലീസ് മേധാവി ചൊ ജി ഹൊയെയും നീതിന്യായമന്ത്രി പാര്‍ക്ക് സങ് ജേയെയും പാര്‍ലമെന്റ് വ്യാഴാഴ്ച ഇംപീച്ച് ചെയ്തിരുന്നു. പട്ടാള നിയമപ്രഖ്യാപനത്തിലും പാര്‍ലമെന്റിലെ സേനാ വിന്യാസത്തിലും പങ്കാളിയായി എന്നതാണ് കുറ്റം.   Read on deshabhimani.com

Related News