ചരിത്ര നേട്ടവുമായി സ്‌പേസ്‌ എക്‌സ്‌; റോക്കറ്റിന്റെ ബൂസ്റ്റർ ലോഞ്ച്‌പാഡിൽ തിരിച്ചിറക്കി- വീഡിയോ

Video Grabbed Image


ടെക്‌സസ്‌ > ചരിത്ര നേട്ടവുമായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ്‌ എക്‌സ്‌. സറ്റാർഷിപ്പ്‌ റോക്കറ്റ്‌ വിക്ഷേപിച്ച്‌ നിമിഷങ്ങൾക്കകം അതിന്റെ ബൂസ്റ്റർ ഭാഗം അതേ ലോഞ്ച്‌ പാഡിൽ തന്നെ തിരിച്ചിറക്കിയാണ്‌ സ്‌പേസ്‌ എക്‌സ്‌ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. ബഹിരാകാശ ലോകത്തെ്‌ ആദ്യമായാണ്‌ ലോഞ്ച്‌ പാഡിലേക്ക്‌ റോക്കറ്റ്‌ തിരിച്ചിറക്കുന്നത്‌. റോക്കറ്റ്‌ തിരിച്ചിറക്കുന്നതിന്റെ വീഡിയോ ഇലോൺ മസ്‌ക്‌ എക്‌സിൽ പങ്കുവയ്‌ക്കുകയും ചെയ്തു. വിക്ഷേപിച്ച്‌ ഏഴ്‌ മിനുട്ടുകൾക്ക്‌ ശേഷമാണ്‌ റോക്കറ്റ്‌ ലോഞ്ച്‌പാഡിലേക്ക്‌ തിരിച്ചെത്തിയത്‌. ഭൂമിയിലേക്ക്‌ തിരിച്ചിറങ്ങുന്ന ബൂസ്റ്റർ ലോഞ്ച്‌പാഡിലുള്ള ചോപ്‌സറ്റിക്കിലേക്ക്‌ എത്തുകയായിരുന്നു. സ്റ്റാർഷിപ്പിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണ്‌ സ്‌പേസ്‌ എക്‌സ്‌ ലക്ഷ്യം കൈവരിച്ചത്‌. 121 മീറ്റർ ഉയരവും 100 മുതൽ 150 ടൺ വരെ ഭാരവുമാണ്‌ ബുസ്റ്ററിനുള്ളത്‌. The tower has caught the rocket!! pic.twitter.com/CPXsHJBdUh — Elon Musk (@elonmusk) October 13, 2024 Read on deshabhimani.com

Related News