ഫാൽക്കൺ
 9ന്‌ വിലക്ക്‌



ഫ്‌ളോറിഡ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള സ്പേസ് എക്സിന്റെ ബഹിരാകാശ  വിക്ഷേപണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി തടഞ്ഞു. കഴിഞ്ഞ ദിവസം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ തിരിച്ചിറക്കിയപ്പോൾ അപകടം സംഭവിച്ചതിനെ തുടർന്നാണിത്‌. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച ശേഷമായിരുന്നു അപകടം. ഇതേപ്പറ്റി അന്വേഷണം പൂർത്തിയാകുന്നതുവരെയാണ്‌  ഫാൽക്കൺ 9 റോക്കറ്റിന് വിലക്ക്‌. നാല്‌ പേരെ 800 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്ന സ്‌പേയ്‌സ്‌ എക്‌സ്‌ ദൗത്യമായ പൊളാരിസ് ഡോൺ  ഇതോടെ അനശ്‌ചിതത്വത്തിലായി. ഹീലിയം ചോർച്ച, പ്രതികൂല കാലാവസ്ഥ എന്നിവ മൂലം  പൊളാരിസ്‌ വിക്ഷേപണം മാറ്റി വച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ റോക്കറ്റിനുള്ള വിലക്ക്‌. Read on deshabhimani.com

Related News