സുനിതാ വില്യംസിനെ തിരിച്ചെത്തിക്കാൻ നാസ; സ്‌പേസ്‌ എക്സ് ഡ്രാഗൺ പേടകം ബഹിരാകാശത്തെത്തി



വാഷിങ്‌ടൺ > അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച്‌ വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം ബഹിരാകാശനിലയത്തിലെത്തി. ഫ്ലോറിഡയിലെ കേപ്‌ കാനവെറൽ സ്‌പേസ്‌ സ്റ്റേഷനിൽനിന്ന്‌ സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ‘ഫ്രീഡ’വുമായി ഫാൽക്കൺ 9 റോക്കറ്റ്‌ ശനിയാഴ്ചയാണ് യാത്ര തിരിച്ചത്. നാസയുടെ നിക്ക്‌ ഹേഗ്‌, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ്‌ എന്നീ ശാസ്ത്രജ്ഞരാണ്‌ പേടകത്തിലുള്ളത്‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക്‌ ചെയ്യുന്ന ഇവർ അഞ്ചുമാസ ദൗത്യത്തിനുശേഷം മടങ്ങും.  പേടകത്തിൽ 2025 ഫെബ്രുവരിയിലാകും സുനിതയും വിൽമോറും ഭൂമിയിലേക്ക്‌ മടങ്ങുക. ജൂൺ അഞ്ചിന്‌ എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിന്റെ തകരാറിനെ തുടർന്ന്‌ അവിടെ കുടുങ്ങുകയായിരുന്നു. ഇവരില്ലാതെ പിന്നീട്‌ പേടകം തിരിച്ചിറക്കി.   Read on deshabhimani.com

Related News