ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായി ലോകബാങ്ക്‌



കൊളംബോ>  ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായി ലോകബാങ്ക്‌.  2022 ൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌  ശ്രീലങ്ക കടന്നു പോയത്‌. എന്നാൽ നിലവിൽ  ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചായി ലോകബാങ്ക്‌ പറഞ്ഞു.  2024ൽ മുൻ വർഷങ്ങളിലേക്കാളും 4.4 ശതമാനം ഉയർച്ചയുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് അറിയിച്ചു. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2025-ൽ 3.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം ക്രമേണ കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്‌. ശ്രീലങ്കയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന്‌ ദിവസങ്ങൾക്കുള്ളിലാണ്‌ ഈ മാറ്റം. കഴിഞ്ഞ സെപ്‌തംബർ 23 നാണ്‌ അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ  സർക്കാർ അധികാരമേറ്റത്‌. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ദിസനായകെയ്‌ക്ക്‌ നേരിടാനുണ്ടായിരുന്നത്‌.   Read on deshabhimani.com

Related News