കരടികളെ 
കൂട്ടത്തോടെ
 കൊന്നൊടുക്കാൻ സ്വീഡൻ



സ്റ്റോക്‌ഹോം രാജ്യത്തെ അഞ്ഞൂറ്‌ ചെങ്കരടികളെ കൊന്നൊടുക്കാൻ അനുമതി നൽകി സ്വീഡൻ. സ്വീഡനിലെ ചെങ്കരടികളുടെ എണ്ണത്തിന്റെ 20 ശതമാനത്തോളം വരുമിത്‌. ഇതിനായി വേട്ടക്കാർക്ക്‌ ലൈസൻസ്‌ നൽകിയതായി സർക്കാർ അറിയിച്ചു. സർക്കാർ നയമനുസരിച്ച്‌ മനുഷ്യന്‌ അപകടകാരിയായ മൃഗങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്‌ ലക്ഷ്യം. ഇതനുസരിച്ച്‌ ചെങ്കരടികളുടെ എണ്ണം രണ്ടായിരമായി കുറയ്ക്കണം. എന്നാൽ സംരക്ഷിത ജീവികളായ ചെങ്കരടികളെ കൊന്നൊടുക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകർ ആശങ്കയറിയിച്ചു. Read on deshabhimani.com

Related News