യുഎസ് നയതന്ത്രസംഘം സിറിയയില്‍ , യുഎൻ സംഘവും സന്ദര്‍ശിക്കും
വാഷിങ്‌ടൺ സിറിയയിൽ അധികാരം പിടിച്ചെടുത്ത ഭീകരസംഘടന ഹയാത് തഹ്‌രീർ അൽ ഷാമുമായി (എച്ച്ടിഎസ്) ചര്‍ച്ച നടത്താന്‍ യുഎസ് നയതന്ത്രപ്രതിനിധി സംഘം ഡമാസ്‌കസിൽ. 12 വർഷത്തിനുശേഷമാണ് യുഎസ് നയതന്ത്രസംഘം സിറിയയിലെത്തുന്നത്. യുഎസ് ഭികരവാദപ്പട്ടികയിലുള്ള സംഘടനയാണ് എച്ച്‌ടിഎസ്. ഭീകര സംഘടനകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാണമെന്ന ആവശ്യം എച്ച്‌ടിഎസ് ചർച്ചയിൽ ഉന്നയിച്ചേക്കും. 2012ല്‍ ഡമാസ്‌കസില്‍നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താനുള്ള ചർച്ചകളും നടന്നേക്കും. എംബസികളുടെ പ്രവര്‍ത്തനം തുര്‍ക്കിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ പുനരാരംഭിച്ചിരുന്നു. യുഎൻ സംഘവും സന്ദര്‍ശിക്കും ബഷാർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് വിമത ഭീകരർ ഭരണം കൈപ്പിടിയിലാക്കിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ മനുഷ്യാവകാശസംഘം അടുത്തയാഴ്‌ച സിറിയയിലെത്തും. സിറിയയിൽനിന്ന് നേരത്തെ പലായനം ചെയ്‌ത പത്ത് ലക്ഷത്തോളംപേർ ആറ് മാസത്തിനകം സിറിയയിലേക്ക് മടങ്ങിയെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇത് സൃഷ്‌ടിക്കുന്ന പ്രതിസന്ധികളും സംഘർഷസാധ്യതകളും മുന്നിൽ കാണുന്നുണ്ടെന്നും യുഎൻ വക്താവ് തമീൻ അൽ ഖീതാൻ പറഞ്ഞു. Read on deshabhimani.com