ലബനനിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി: മരണം 500 കടന്നു



ബെയ്‌റൂട്ട്‌ > ഇസ്രയേല്‍ ലബനനില്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ 558 പേർ കൊല്ലപ്പെട്ടു. 1835 പേർക്ക്‌ ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനൻ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.   മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്.  ഹിസ്ബുള്ളയെ ലക്ഷ്യമിട്ട്  2006ൽ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്‌. ​തെക്ക്, കിഴക്കൻ മേഖലകളില്‍ നിന്ന്  ബെയ്‌റൂട്ട്‌ ലക്ഷ്യമാക്കി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നതിനിടെയാണ്‌ വ്യാപക ആക്രമണം.  ലബനൻ–സിറിയൻ അതിർത്തിയിലെ ബെകാ താഴ്‌വരയിലെ  ജനവാസ കേന്ദ്രങ്ങൾ വ്യാപകമായി ആക്രമണം നടന്നു. വടക്കൻ ഇസ്രയേലിലെ ഗലീലിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകളിലേക്കുമാണ് ഹിസ്‌ബുള്ള റോക്കറ്റ്‌ ആക്രമണം നടത്തിയത്. 150ൽപ്പരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് പ്രയോ​ഗിച്ചത്. Read on deshabhimani.com

Related News