സാങ്കേതിക തകരാർ; കുവൈത്തിൽ വിമാനം അടിയന്തരമായി ഇറക്കി: യാത്രക്കാർ ദുരിതത്തിൽ



കുവൈത്ത് > ബഹ്‌റൈൻ-മാഞ്ചസ്റ്റർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നിരവധി ഇന്ത്യൻ യാത്രക്കാർ കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് കുവൈറ്റിൽ വിസ ഓൺ അറൈവൽ ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ യാത്രക്കാർക്ക് സാധിക്കുന്നില്ല. പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ എംബസി ശ്രമം തുടരുകയാണ്. യാത്രക്കാർക്ക് ഭക്ഷണവും താമസവും ലഭ്യമല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ഗൾഫ് എയർ ജിഎഫ് 5 വിമാനം ബഹ്‌റൈനിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടത്. 7.5 മണിക്കൂർ ദൈർഖ്യമാണുള്ളത്. സാങ്കേതിക തകരാറിനെ തുടർന്ന് പുലർച്ചെ 4.01 ന് വിമാനം കുവൈത്തിൽ ഇറക്കുകയായിരുന്നു. ഈ വിമാനത്തിൽ ബഹ്‌റൈൻ വഴി യുകെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ യാത്രക്കാരാണ് എയർപ്പോർട്ടിൽ കുടുങ്ങിയത്.   Read on deshabhimani.com

Related News