അസാധാരണം ഈ അറസ്റ്റ്; മീൻ മോഷ്ടിച്ച പൂച്ച പൊലീസ് പിടിയിൽ
തായ്‌ലൻഡ് > റോഡരികിൽ പാർക്കു ചെയ്ത ബൈക്കിൽ നിന്നും പച്ചമീൻ കട്ടെടുത്ത പൂച്ചയെ തായ്ലൻഡ് പൊലീസ് പിടികൂടി. സംഭവം അസാധരണമാണെങ്കിലും സംഗതി സത്യമാണ്. ഒക്ടോബർ 14നാണ് തായ്ലൻഡിലെ സ്ട്രീറ്റിൽ പാർക്കു ചെയ്ത ബൈക്കിൽ നിന്നും പൂച്ച പച്ചമീൻ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ പൊലീസിന്റെ കണ്ണു വെട്ടിച്ച് കടന്നു കളഞ്ഞ മീൻ മോഷ്ടാവിനെ പിടിക്കാൻ തായ്ലൻഡ് ലോക്കൽ പൊലീസ് തീരുമാനിച്ചു. സമർത്ഥനായ മോഷ്ടാവിനെ അരുമയോടെ കൈകളിൽ എടുത്തുവരുന്ന പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തായ്ലൻഡ് ലോക്കൽ പൊലീസ് തന്നെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് തെറ്റ് ഇനി ആവർത്തിക്കരുത്, കള്ളൻ ക്യൂട്ടാണ് തുടങ്ങി അനേകം കമന്റുകളും ലൈക്കുകളും രാജ്യങ്ങൾ കടന്ന് കിട്ടുന്നുണ്ട്. Read on deshabhimani.com