ചൈനീസ് സഞ്ചാരികൾ സ്‌പേസ് വാക്ക് നടത്തി
ബീജിങ് ബഹിരാകാശ മാലിന്യങ്ങളെ പ്രതിരോധിക്കാൻ ടിയാന്‍ഗോങ് ബഹിരാകാശനിലയത്തിന് പുറത്ത് പ്രത്യേക സംവിധാനങ്ങൾ ഒരുക്കി ചൈന. ഇതിനായി ഒമ്പതു മണിക്കൂർ നീണ്ട സ്പേസ് വാക്ക് വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ സഞ്ചാരികൾ. നിലവിൽ നിലയത്തിലുള്ള കയ് സൂഷെ, സോങ് ലിങ്‌ഡോങ്,വാങ് ഹാവോസ് എന്നിവരാണ് സ്പേസ് വാക്ക് നടത്തിയത്. ചൈനയുടെ മൂന്നാമത്തെ വനിതാ ബഹിരാകാശ യാത്രികയാണ് വാങ് ഹാവോസ്. നിലയത്തിലെ കൂറ്റൻ റോബോട്ടിക് കൈയുടെ സഹായത്തോടെ മറ്റ് സുരക്ഷാ പരിശോധനകളും അവർ നടത്തി. Read on deshabhimani.com