ജനാധിപത്യത്തിനായി വെടിയുണ്ട 
ഏറ്റുവാങ്ങിയെന്ന്‌ ട്രംപ്‌



വാഷിങ്‌ടൺ > പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷമുള്ള ആദ്യ പ്രചാരണറാലിയിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാർടിക്കെതിരെ ആഞ്ഞടിച്ച്‌ മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. താൻ ജനാധിപത്യത്തിന്‌ ഭീഷണിയാണെന്ന ഡെമൊക്രാറ്റുകളുടെ പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനാധിപത്യത്തിനായി വെടിയുണ്ട ഏറ്റുവാങ്ങിയയാളാണ്‌ താനെന്നും ട്രംപ്‌ മിഷിഗനിൽ പറഞ്ഞു. അധികാരത്തിലെത്തിയാൽ, ഉദ്യോഗസ്ഥ സംവിധാനത്തിൽ സമൂല മാറ്റം കൊണ്ടുവരികയും അധികാരങ്ങൾ കൂടുതലായി പ്രസിഡന്റിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ‘പ്രോജക്ട്‌ 25’ പദ്ധതിയും അദ്ദേഹം വിവരിച്ചു. ‘പ്രോജക്ട്‌ 25’ലൂടെ ജനാധിപത്യം അട്ടിമറിക്കാനാണ്‌ ട്രംപ്‌ ശ്രമിക്കുന്നതെന്നാണ്‌ ഡെമോക്രാറ്റുകൾ ആരോപിക്കുന്നത്‌. Read on deshabhimani.com

Related News