വിധിയെഴുതി
 ടുണീഷ്യ



ടുണിസ്‌ വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നു.  തെരഞ്ഞെടുപ്പ്‌ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിലെ വലിയൊരു വിഭാഗം വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിൽക്കുകയാണ്‌. ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കാനായി നടന്ന മുല്ലപ്പൂ വിപ്ലവത്തിനുശേഷമുള്ള ടുണീഷ്യയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്‌.   2019 മുതൽ പ്രസിഡന്റ്‌ സ്ഥാനത്തു തുടരുന്ന കയ്‌സ്‌ സയെദ്‌ തന്നെ രണ്ടാംവട്ടവും അധികാരത്തിലെത്തുമെന്നാണ്‌ സൂചന. സയെദിനെതിരെ പത്രിക സമർപ്പിച്ച 17 പേരിൽ രണ്ടുപേർക്കേ രാജ്യത്തെ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ മത്സരിക്കാൻ അനുവാദം നൽകിയിട്ടുള്ളു.   ഇടതുപക്ഷ നേതാവായ സുഹൈർ മഘ്‌സോയിയാണ്‌ സെയ്‌ദിന്റെ പ്രബലനായ എതിരാളി. ലിബറൽ സ്ഥാനാർഥിയായ അയാച്ചി സമേലിനെ വോട്ടെടുപ്പിന്‌ മുമ്പ്‌ ജയിലിലടച്ചു.   Read on deshabhimani.com

Related News