സിറിയയിൽ തുർക്കി എംബസി വീണ്ടും തുറന്നു



തെഹ്‌റാൻ > സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ തുർക്കി എംബസി വീണ്ടും തുറന്നു. 12 വർഷത്തിന് ശേഷമാണ് സിറിയയിൽ തുർക്കി എംബസി തുറക്കുന്നത്. എംബസി അടുത്ത ദിവസം തന്നെ പ്രവർത്തനക്ഷമമാകുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. അസാദ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് എംബസി വീണ്ടും തുറക്കുന്നത്. പിന്നീട് മൗറിറ്റാനിയയിലെ തുർക്കി അംബാസഡറായ ബുർഹാൻ കൊറോഗ്ലുവിനെ എംബസി ആക്ടിംഗ് ചാർജായി നിയമിച്ച് പ്രവർത്തനം പുനരാരംഭിക്കുന്നുവെന്നാണ് വിവരം. സിറിയയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് പിന്നാലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് 2012 മാർച്ച് 26 നാണ് ഡമാസ്കസിലെ തുർക്കി എംബസി അടച്ചത്. Read on deshabhimani.com

Related News