തായ്‌വാനിൽ ആഞ്ഞടിച്ച് കോങ് റേ ചുഴലിക്കാറ്റ്
തായ്പേയ് > തായ്‌വാനിൽ ആഞ്ഞടിച്ച് കോങ് റേ ചുഴലിക്കാറ്റ്. മൂന്നുപതിറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമായ ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒരാൾ മരിച്ചതായും 70 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെയോടെയാണ് തായ്വാന്റെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വെള്ളിയോടെ കാറ്റ് രാജ്യത്ത് നിന്ന് നീങ്ങുമെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ പല പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. അതിനാൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കൂളുകളും കടകളും അടച്ചു. രാജ്യത്തെ ഗതാഗത മേഖലകൾ സംതംഭിച്ചു. Read on deshabhimani.com