ഒരു വർഷത്തിനകം ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎൻജിഎ, വിട്ടു നിന്ന് ഇന്ത്യ



ന്യുയോര്‍ക്> പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ  അനധികൃത അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. ബുധനാഴ്ച അവതരിപ്പിച്ച പ്രമേയത്തിൽ 124 രാജ്യങ്ങൾ പലസ്തീന്‌ അനുകൂലമായി വോട്ട്‌ ചെയ്തു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.  ഇന്ത്യ ഉൾപ്പടെ 43 രാജ്യങ്ങൾ വോട്ടിങില്‍ നിന്നും വിട്ടുനിന്നു. അധിനിവേശം മൂലം പലസ്തീനുണ്ടായ നാശനഷ്ടങ്ങൾക്ക്‌ ഇസ്രയേൽ  നഷ്ടപരിഹാരം നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഉപദേശത്തോടെയാണ്‌ യുഎൻജിഎ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്‌. ഗാസയിലെ ഇസ്രയേൽ നടത്തുന്ന വംശഹത്യ തടയണമെന്നും പ്രദേശത്തേക്ക് മതിയായ മാനുഷിക സഹായം അനുവദിക്കാൻ ഇസ്രായേൽ നടപടികൾ സ്വീകരിക്കണമെന്നും ഐസിജെ വ്യക്തമാക്കി. പലസ്തീൻ പ്രസിഡന്റ്‌ മഹ്മൂദ് അബ്ബാസ് പ്രമേയത്തെ സ്വാഗതം ചെയ്യുകയും ഇത്‌ ചരിത്രപരമാണെന്ന്‌ പറയുകയും ചെയ്തു.   Read on deshabhimani.com

Related News