യെമനും യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടേക്കാം: യുഎൻ
ഐക്യരാഷ്ട്രകേന്ദ്രം ഗാസയിൽനിന്ന് ലബനനിലേക്ക് വ്യാപിച്ച ഇസ്രയേൽ കടന്നാക്രമണത്തിലേക്ക് യെമനും വലിച്ചിഴയ്‌ക്കപ്പെട്ടേക്കാമെന്ന് യുഎന്നിന്റെ പ്രത്യേക പ്രതിനിധി. രാജ്യത്തെ ഹൂതി വിമതർ ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും ഓയിൽടാങ്കറുകളടക്കമുള്ള കപ്പലുകൾക്കുനേരെ ചെങ്കടലിൽ നടത്തുന്ന ആക്രമണം പ്രദേശത്ത് ശക്തമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നുണ്ട്. ഏറ്റവും ദരിദ്രമായ അറബ്‌രാജ്യമായ യെമനുനേരെ നേരിട്ടൊരു ആക്രമണമുണ്ടായാൽ അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്‌ബർഗ് രക്ഷാസമിതിയെ അറിയിച്ചു. Read on deshabhimani.com