ദക്ഷിണ കൊറിയക്ക് അമേരിക്കയുടെ സൈനിക ഹെലികോപ്ടറുകൾ
വാഷിങ്‌ടൺ >.ദക്ഷിണ കൊറിയക്ക് സൈനിക ഹെലികോപ്ടറുകളും മിസൈലുകളടക്കമുള്ള യുദ്ധോപകരണങ്ങളും നൽകുമെന്ന് അമേരിക്ക. 36 AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകളടക്കം 350 കോടി ഡോളറിന്റെ (ഏകദേശം 29,315.60 കോടി രൂപ) ആയുധവിൽപ്പന കരാറിനാണ് സ്‌റ്റേറ്റ് ഡിപാർട്‌മെന്റ് അംഗീകാരം നൽകിയത്. ദക്ഷിണ കൊറിയയുടെ സ്വയംപ്രതിരോധശേഷി വർധിപ്പിക്കാനും ഇന്തോ–പസിഫിക് മേഖലയിൽ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മുന്നേറ്റവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സ്‌റ്റേറ്റ് ഡിപാർട്‌മെന്റ് അറിയിച്ചു. അതിനിടെ, ഉത്തര കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ച്, ഉൾചി ഫ്രീഡം ഷീൽഡ് എന്നപേരിൽ അമേരിക്ക–ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്ച ആരംഭിച്ചു. 29ന് അവസാനിക്കും. Read on deshabhimani.com