ദൈവവും സാത്താനും യഥാർഥമാണോ? വിവാദത്തിലായി ഹിസ്റ്ററി ക്ലാസിലെ അസൈൻമെന്റ്‌ ചോദ്യങ്ങൾ



വാഷിങ്ടണ്‍> എങ്ങനെയാണ് ലോകം ഉണ്ടായത്? ദൈവം യഥാര്‍ഥമാണോ? ഇങ്ങനെയൊരു ചോദ്യം അസൈൻമെന്റായി കിട്ടിയാൽ എങ്ങനെയായിരിക്കും നിങ്ങൾ ഉത്തരമെഴുതുക? അമേരിക്കയിലെ ഒക്‌ലഹോമയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്  വേൾഡ് ഹിസ്റ്ററി ക്ലാസിൽ നൽകിയ അസൈൻമെന്റിലെ ചോദ്യങ്ങളാണിവ. അസൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഒളീവിയ ഗ്രേ എന്ന അക്കൗണ്ടിലൂടെയാണ് ഈ ചോദ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സാത്താൻ യഥാർഥമാണോ? എന്താണ്‌ ക്രിസത്യാനിറ്റി? എന്താണ്‌ മതം? എന്ന ചോദ്യവും അസൈൻമെന്റിൽ ഉൾപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലൊരു വിഷയം അസൈന്‍മെന്റായി നല്‍കിയതില്‍ പലരും  രോഷാകുലരാണ്. പഠനപ്രവർത്തതതിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്‌  അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് പലരും കമന്റ്‌ ചെയ്തത്. വിഷയം വ്യാപക ചര്‍ച്ചയായതോടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വീഴ്ച പറ്റിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതർ പ്രതികരിച്ചു.   Read on deshabhimani.com

Related News