വെനസ്വേല ഇന്ന്‌ 
വിധിയെഴുതും



കരാക്കസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വെനസ്വേല ഞായറാഴ്‌ച വിധിയെഴുതാനിരിക്കെ നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ്‌ മഡൂറോക്കെതിരെ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ സംഘടിത ആക്രമണം. മഡൂറോ സ്വേച്ഛാധിപതിയാണെന്നാണ് പ്രചാരണം. എതിർ സ്ഥാനാർഥിയും വലതുപക്ഷ നേതാവുമായ എഡ്മുണ്ടോ ഗോൺസാലസിനെ ജനാധിപത്യ വാദിയെന്നും വിശേഷിപ്പിക്കുന്നു.  പ്രധാന പ്രതിപക്ഷപാർടികളെല്ലാം മഡൂറോക്കെതിരെ യോജിച്ച പോരാട്ടമാണ് നടത്തുന്നത്. 10 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌. 2.1കോടി വോട്ടര്‍മാരുണ്ട്.മൂന്നാം തവണയും ജനവിധിതേടുന്ന മഡൂറോക്കാണ്‌ തെരഞ്ഞെടുപ്പ്‌ സർവെകൾ വിജയം പ്രവചിക്കുന്നത്‌.   Read on deshabhimani.com

Related News