നിയമലംഘനം;വാട്സപ്പ് നിരോധിക്കും: റഷ്യ



മോസ്കോ > റഷ്യൻ നിയമങ്ങൾ പാലിക്കാത്തതിനാൽ 2025ൽ വാട്സപ്പ് നിരോധിക്കാനൊരുങ്ങി റഷ്യ. രാജ്യത്തിന്റെ സുരക്ഷാ സേവനങ്ങൾക്ക് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പ്ലാറ്റ്ഫോം വിസമ്മതിച്ചാൽ വാട്സപ്പിനെ തടയുമെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാട്ട്‌സ്ആപ്പ് നിയന്ത്രിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ റഷ്യൻ മാധ്യമ നിരീക്ഷക സംവിധാനമായ റോസ്കോമൻഡസോർ സ്വീകരിച്ചു. വാട്ട്‌സ്ആപ്പ് തീവ്രവാദ ഗ്രൂപ്പുകളുടെ ഉപകരണമാണെന്ന് റഷ്യൻ സർക്കാർ ആരോപിച്ചു. Read on deshabhimani.com

Related News