വ്ളാദ്മിർ പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവ്: കിം ജോങ് ഉൻ



സിയോൾ‌ > റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവെന്ന് നോർത്ത് കൊറിയൻ നേതാവ് കിം ജോങ് ഉൻ. പുടിന്റെ പിറന്നാൾ ദിനത്തിൽ കിം അയച്ച സന്ദേശത്തിലാണ് വിശേഷണം. തിങ്കളാഴ്ച വ്ളാദ്മിർ പുടിന്റെ 72-ാം ജന്മദിനമായിരുന്നു. നമുക്കിടയിലുള്ള കൂടിക്കാഴ്ചകളും സാഹോദര്യവും ഡിപിആർകെ-റഷ്യ സൗഹൃദത്തിൻ്റെ അടിത്തറ കൂടുതൽ ഉറപ്പിക്കുന്നതിന് കാരണമാകുമെന്നും കിം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. സ്റ്റാലിനും കിമ്മിൻ്റെ മുത്തച്ഛനായ കിം ഇൽ-സങ്ങും ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് പിന്തുണച്ചിരുന്നുവെന്നും പിറന്നാൾ സന്ദേശത്തിൽ കിം കുറിച്ചു. ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കുമെന്നുള്ള കരാറിൽ പുടിനും കിമ്മും ഒപ്പു വച്ചിരുന്നു. Read on deshabhimani.com

Related News