തീരുമാനങ്ങളില്ലാതെ 
കാലാവസ്ഥാ ഉച്ചകോടി



ബാകു പ്രത്യേക ഉടമ്പടികളോ തീരുമാനങ്ങളോ ഇല്ലാതെ അസർബൈജാനിൽ കാലാവസ്ഥാ ഉച്ചകോടി ഒരാഴ്ച പിന്നിട്ടു.      കാലാവസ്ഥാ വ്യതിയാനങ്ങൾ തടയുന്നതിനുള്ള സാമ്പത്തിക സഹായം, വ്യാപാര നിബന്ധനകൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം എന്നീ വിഷയങ്ങളിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും രണ്ടുതട്ടിൽ തുരുകയാണ്‌. വികസിത രാജ്യങ്ങൾ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്‌  ചൈനയെയും  വികസ്വരരാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 77നെയും പ്രതിനിധീകരിച്ച്‌ ഇന്ത്യ അറിയിച്ചിരുന്നു. ഇതിനായുള്ള പദ്ധതികളുടെ നടത്തിപ്പിനായി വർഷം 1.3 ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണമെന്നാണ്‌ ആവശ്യം. ലോക സാമ്പത്തിക വ്യവസ്ഥയുടെ 85 ശതമാനം ഉൾപ്പെടുന്ന ജി20 രാജ്യങ്ങളാണ്‌ ആഗോള മലിനീകരണത്തിന്റെ 80 ശതമാനത്തിന്റെയും ഉത്തരവാദികൾ.    എന്നിട്ടും ഫലപ്രദമായരീതിയിൽ ലോകരാജ്യങ്ങളെ മുഴുവൻ ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിൽ നടപടിയെടുക്കുന്നതിൽ വികസിതരാജ്യങ്ങൾ പുലർത്തുന്ന ആമാന്തത്തിൽ ഇന്ത്യ അമർഷം രേഖപ്പെടുത്തി. Read on deshabhimani.com

Related News