ഗിന്നസ്‌ റെക്കോർഡിൽ ഇടം നേടി ഭീമൻ ചീസ്‌; ഉപയോഗിച്ചത്‌ 10,000 ലിറ്ററിലധികം പാൽ



ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രഡ്‌, ഭാരമേറിയ കാരറ്റ്, ഏറ്റവും നീളം കൂടിയ നൂഡിൽസ്‌ എന്നിങ്ങനെ ഗിന്നസ് വേൾഡ് റെക്കോർഡിൽ പലപ്പോഴും ഇടം പിടിച്ചിട്ടുള്ള ഭക്ഷണങ്ങൾ നിരവധിയാണ്‌. എന്നാൽ ഇത്തവണ ഗിന്നസ്‌ബുക്കിൽ ഇടം നേടിയത്‌ തികച്ചും വ്യത്യസ്തമായ ഒരു ഭക്ഷണമാണ്‌. 636.2 കിലോഗ്രാം (1,402.2 പൗണ്ട്) ഭാരമുള്ള ഏറ്റവും വലിയ സ്ട്രിംഗ് ചീസ് ബോളാണിത്‌. 2024 ജൂലൈ 19-ന് മെക്‌സിക്കോയിലെ ഒക്‌സാക്കയിൽ ഗോബിയേർണോ ഡെൽ എസ്റ്റാഡോ ഡി ഓക്‌സാക്കയും മുനിസിപിയോ റെയ്‌സ് എറ്റ്‌ലയും ചേർന്നാണ് ഈ ഭീമൻ ചീസ്‌ ബോൾ നിർമിച്ചത്‌. 10,000 ലിറ്ററിലധികം പാലാണ്‌ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്‌. ചിയാപാസിലെ പിജിജിയാപനിലെ 80 തൊഴിലാളികൾ ചേർന്ന്‌  6,000 ലിറ്റർ പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ 558 കിലോ ഭാരമുള്ള ചീസ് ബോളാണ്‌ ഇതിനുമുമ്പ്‌ ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്.   New record: Largest string cheese ball - 636.2 kg (2,20462 lbs) achieved by Gobierno del Estado de Oaxaca and Municipio Reyes Etla in Mexico. pic.twitter.com/Pzg8bsIEHc — Guinness World Records (@GWR) September 5, 2024 Read on deshabhimani.com

Related News