ആണവ ശക്തിയാകാനുള്ള നടപടികൾ വേഗത്തിലാക്കും: കിം ജോങ് ഉൻ



സിയോൾ > ആണവായുധങ്ങൾ ഉപയോഗിച്ച് സൈനിക ശക്തിയായി മാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കിം ജോങ് ഉൻ. ശത്രുക്കളുടെ ആക്രമണത്തിന് വിധേയമായാൽ അത് ഉപയോഗിക്കുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. ശരിയായ തന്ത്രപരമായ ആയുധങ്ങൾ പോലുമില്ലാത്ത ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്, അമേരിക്കയുമായി ഒത്തുകളിച്ച് മേഖലയെ അസ്ഥിരപ്പെടുത്തുകയാണെന്നും കിം ജോങ് ഉൻ ആരോപിച്ചു. യൂൻ സുക് യോൾ തന്‍റെ യജമാനന്‍റെ ശക്തിയിലുള്ള അന്ധമായ വിശ്വാസത്താൽ പൂർണമായും നശിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ പേര് കിം പരാമർശിക്കുന്നത്. Read on deshabhimani.com

Related News