സയനൈഡ് നൽകി 14 പേരെ കൊന്നു; യുവതിക്ക് വധശിക്ഷ



ബാങ്കോക്ക് > സയനൈഡ് നൽകി 14 പേരെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36കാരിയെയാണ് ബാങ്കോക്ക് കോടതി ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങളാണ് ഇവർ ചെയ്തത്. യുവതി ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. സുഹൃത്തായ സിരിപോൺ എന്ന യുവതിയുടെ മരണത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. പണം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലകളെല്ലാം. ചൂതാട്ടത്തിന് അടിമയായ സറാരത് കൊല്ലപ്പെട്ടവരുടെ കയ്യിൽ നിന്ന് ഭീമമായ തുകകൾ കടം വാങ്ങിയിരുന്നു. ശേഷം ഇവരെ കൊലപ്പെടുത്തി കയ്യിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കും. 2022ലാണ് സിരിപോണിനെ സറാരത് ഒരു ചടങ്ങിൽവച്ച് പരിചയപ്പെടുന്നത്. ശേഷം ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടെ സിരിപോൺ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പരിശോധനയിൽ ശരീരത്തിൽ സയനൈഡിന്റെ അം​ശം കണ്ടെത്തി. തുടർന്നാണ് 2015 മുതൽ സറാരത് നടത്തിയ കൊലപാതകങ്ങൾ പുറത്തുവന്നത്. ഹെർബ് ക്യാപ്സ്യൂളുകളായാണ് സയനൈഡ് നൽകിയിരുന്നത്.   Read on deshabhimani.com

Related News