ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ
ബീജിങ് ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പിങ്‌ജിയാങ്ങിലാണ് സ്വർണ നിക്ഷേപം. 600 ബില്യൺ യുവാൻ ( ഏകദേശം ഏഴ് ലക്ഷം കോടി രൂപ) വിലമതിക്കുന്ന 1,000 മെട്രിക് ടൺ സ്വർണ നിക്ഷേപമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനിൽ കണ്ടെത്തിയ 900 മെട്രിക് ടൺ സ്വർണശേഖരമാണ് ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ശേഖരം. പ്രാഥമിക പര്യവേഷണത്തിൽ രണ്ട് കിലോമീറ്റർ താഴ്ചയിൽ 300 മെട്രിക് ടൺ വരുന്ന സ്വർണശേഖരമാണ് ചൈനയിൽ കണ്ടെത്തിയത്. കൂടുതൽ ആഴത്തിൽ നടത്തിയ ത്രീ ഡി പരിശോധനയിലാണ് വിപുലമായ സ്വർണ സാന്നിധ്യം കണ്ടെത്തിയത്. ആഗോ സ്വർണ ഉൽപ്പാദനത്തിന്റെ 10 ശതമാനം ചൈനയുടേതാണെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. Read on deshabhimani.com