രണ്ടാം ലോക മഹായുദ്ധം തകർത്ത പിജി പഠനം പൂർത്തീകരിച്ച് 105കാരി



സ്റ്റാൻഫോർഡ്> മനുഷ്യജീവനുകൾ മാത്രമല്ല യുദ്ധങ്ങൾ തകർക്കുന്നത്. അനേകമാളുകളുടെ തൊഴിലും പഠനവും ജീവിതങ്ങളുമൊക്കെയാണ്. അത്തരത്തിൽ രണ്ടാം ലോക മഹായുദ്ധം തകർത്തെറിഞ്ഞ പഠനമോഹം പൂർത്തിയാക്കിയിരിക്കുകയാണ് അമേരിക്കയിലെ 105കാരി. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം എ കരസ്ഥമാക്കിയാണ് വിര്‍ജീനിയ ഹിസ്‌ലോപ് തന്റെ ആഗ്രഹം പൂർത്തിയാക്കിയത്. 1940ലാണ് വിര്‍ജീനിയ ഹിസ്‌ലോപ് ബിരുദം പൂര്‍ത്തിയാക്കിയത്. ഫൈനല്‍ പ്രോജക്ടിന്റെ സമയത്താണ് ജോര്‍ജ് ഹിസ്‌ലോപ്പുമായി ഇവരുടെ വിവാഹം നടന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനിക സേവനത്തിനായി ഹിസ്‌ലോപ്പ് പോയപ്പോള്‍ വിര്‍ജീനിയയും കൂടെപോയി. അതോടെ അവരുടെ തുടര്‍പഠനം മുടങ്ങി. ബിരുദാനന്തര ബിരുദം വിര്‍ജീനിയയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ആ ആഗ്രഹം മാറ്റിവച്ച് 83 വര്‍ഷം അവര്‍ക്ക് കുടുംബത്തിനായി ജീവിക്കേണ്ടി വന്നു. ആൻ മുടങ്ങിയ പഠനം പതിറ്റാണ്ടുകള്‍ക്കിപ്പുറം പൂര്‍ത്തീകരിച്ചിരിക്കുകയാണ് വിര്‍ജീനിയ. സ്റ്റാന്‍ഫോര്‍ഡില്‍ മടങ്ങിയെത്തിയാണ് ബിരുദാനന്തര ബിരുദം പഠിച്ചത്. യുദ്ധാനന്തരം അതിജീവിച്ച മനുഷ്യര്‍ക്കെല്ലാം മാതൃകയായിരിക്കുകയാണ് വിര്‍ജീനിയ. Read on deshabhimani.com

Related News