അമേരിക്ക ലോകയുദ്ധകാലത്ത് ജപ്പാനിലിട്ട ബോംബ് ഒടുവില്‍ പൊട്ടിത്തെറിച്ചു
ടോക്യോ രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനില്‍ അമേരിക്ക ഇട്ട ബോംബ് എഴുപത് വർഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. മിയസാക്കി വിമാനത്താവള റൺവേയ്ക്ക് സമീപമുള്ള ടാക്സി സ്റ്റാൻഡിലായിരുന്നു സ്ഫോടനം. ആളപായമില്ല. സ്ഫോടനത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള 80 ഫ്ലൈറ്റുകൾ റദ്ദാക്കി. മണ്ണൂമൂടിക്കിടന്ന 226 കിലോ വരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പൊട്ടാത്ത അമേരിക്കന്‍ ബോംബുകള്‍ മുമ്പും ഈ മേഖലയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വ്യോമസൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ 1943ലാണ് മിയസാക്കി വിമാനത്താവളം നിര്‍മിച്ചത്. Read on deshabhimani.com