യൂട്യൂബും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും അടിമപ്പെടുത്തുന്നു: പരാതി നൽകി കനേഡിയൻ പൗരൻ



ഒട്ടാവ > സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ കനേഡിയൻ പൗരൻ പരാതി നൽകി. സാമൂഹിക മാധ്യമങ്ങളായ യൂട്യൂബ്, ടിക്-ടോക്ക്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവ അടിമപ്പെടുത്തുന്നുവെന്നും മാനസീകാരോ​ഗ്യത്തെ ബാധിക്കുന്നുവെന്നും ആരോപിച്ചാണ് കേസ്. 2015 മുതൽ ഇയാൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിരന്തരമായ ഉപയോ​ഗം അലസതയും അന്തർമുഖനുമാക്കുകയാണെന്നും പരാതിയിൽ പറയുന്നു. പ്രശ്നം സങ്കീർണമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കനേഡിയൻ പൗരന് വേണ്ടി കേസേറ്റെടുത്തതെന്ന്  നിയമസ്ഥാപനത്തിലെ ഫിലിപ്പ് ബ്രോൾട് അറിയിച്ചു. ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സമൂഹമാധ്യമ ഉടമകൾ ശ്രദ്ധിക്കണമെന്നും ബ്രോൾട് പറഞ്ഞു. ദിവസവും 8 മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നയാളാണ് പരാതിപ്പെട്ടയാൾ. ഈ പ്രവണത അയാളുടെ ഉൽപാദനക്ഷമതെയെയും ഉറക്കത്തെയും ബാധിച്ചുവെന്നും, ഈ പ്രശ്നം നേരിടുന്ന അനേകം ആളുകൾക്ക് വേണ്ടിയാണ് കേസേറ്റെടുത്ത ഫിലിപ്പ് ബ്രോൾട് അറിയിച്ചു. Read on deshabhimani.com

Related News