കൺമുന്നിൽനിന്ന് കാണാമറയത്തേക്ക്
ചൂരൽമല ജോജോയുടെ കൺമുന്നിൽ നിന്നാണ് പ്രിയതമ കാണാമറയത്തേക്ക് മാഞ്ഞുപോയത്. തിങ്കളാഴ്‌ച അർധരാത്രിയോടെ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് പോകവേയാണ് ജോജോയുടെ ഭാര്യ നീതുവിനെ ഉരുൾപൊട്ടലിൽ കാണാതായത്. ചൂരൽമല സ്‌കൂളിന് സമീപമാണ് ജോജോയുടെ വീട്. മുണ്ടക്കൈയിലെ അപകടമറിഞ്ഞ് വീടിന് പുറത്തിറങ്ങിയതായിരുന്നു ജോജോ. ഭാര്യ നീതുവും മകനും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. മഴ കനത്തുപെയ്യുന്നതിനാൽ ഒപ്പമുണ്ടായിരുന്നവർ ജോജോയോട് കുടുംബത്തെ സുരക്ഷിതയിടത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനായി ജോജോ വീട്ടിലെത്തിയപ്പോഴാണ് രണ്ടാമത്തെ ഉരുൾപൊട്ടിയത്. വീട്ടിനകത്തേക്ക് കയറാൻ സാധിക്കാത്ത വിധം വെള്ളം നിറഞ്ഞു. ഏറെ പണിപ്പെട്ട് രക്ഷാപ്രവർത്തകരെത്തി വീടിനുള്ളിലുള്ളവരെ പുറത്തെത്തിച്ചു. എല്ലാവരേയും രക്ഷിച്ചപ്പോഴാണ് നീതുവിനെ കാണാതായത് അറിയുന്നത്. അരപ്പറ്റ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ് നീതു. Read on deshabhimani.com