നീക്കിയത്‌ 56 ടൺ 
പാഴ്‌വസ്‌തു ; ക്ലീനാക്കി 
ക്ലീൻ കേരള



കൽപ്പറ്റ ഉരുൾപൊട്ടിയിടങ്ങളിൽനിന്ന്‌ സർക്കാരിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനി ആഗസ്ത്‌ ഒന്നുമുതൽ ഒമ്പതുദിവസംകൊണ്ട്‌ നീക്കിയത്‌ 56 ടൺ പാഴ്‌വസ്‌തുക്കൾ. ക്യാമ്പുകളിൽനിന്ന്‌ ഭക്ഷണസാധനങ്ങൾ കൂടിക്കലർന്ന 20 ടൺ മാലിന്യവും നീക്കി. ഇവയിൽ പുനരുൽപ്പാദിപ്പിക്കാൻ കഴിയാത്തവ സിമന്റ്‌ കമ്പനികളിലേക്ക്‌ അയക്കും. ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച്‌ അജൈവ പാഴ്‌വസ്തു ശേഖരിച്ച് സംസ്‌കരിക്കുകയാണ്‌ ക്ലീൻ കേരള കമ്പനി ചെയ്യുന്നത്‌. മേപ്പാടി പഞ്ചായത്തിന്റെ എംസിഎഫ്, ക്ലീൻ കേരള കമ്പനിയുടെ വരദൂരിലെ ജില്ലാ ആർആർഎഫ് യൂണിറ്റ്, മുട്ടിൽ പഞ്ചായത്തിലെ 25,000 ചതുരശ്ര അടി ഗോഡൗൺ എന്നിവയാണ്‌ സംഭരണത്തിനായി ഉപയോഗിക്കുന്നത്‌. മാലിന്യനീക്കത്തിന് ദിവസം ഏഴുവാഹനങ്ങളാണുള്ളത്. പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിലെ പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ സന്നദ്ധപ്രവർത്തകരുടെ സഹായം തേടുന്നുണ്ട്‌. വരുംദിവസങ്ങളിൽ ശേഖരണം  ഊർജിതമാക്കുമെന്ന്‌ കമ്പനി എംഡി ജി കെ സുരേഷ്‌ബാബു അറിയിച്ചു. Read on deshabhimani.com

Related News