എള്ളോളമില്ല സത്യം; കുന്നോളമുണ്ട്‌ കള്ളം



ഖുറാനിൽ സ്വർണക്കടത്ത്‌, മന്ത്രി കെ ടി ജലീൽ പ്രതിക്കൂട്ടിൽ, ബിരിയാണി ചെമ്പിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ സ്വർണംകടത്തിയെന്ന്‌ സ്വപ്‌നാ സുരേഷ്‌. കൈതോലപ്പായയിൽ സിപിഐ എം ഉന്നത നേതാവ്‌ കോടികൾ കടത്തി... 2020 ജൂൺ മുതൽ വലതു പത്ര, ദൃശ്യമാധ്യമങ്ങൾ ആഘോഷിച്ച വാർത്തകളിൽ ചിലതാണിത്‌. സ്വർണക്കടത്ത്‌ കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന രൂപത്തിൽ എത്ര ബ്രേക്കിങ് ന്യൂസുകൾ. എത്ര അന്തിചർച്ചകൾ, മുഖപ്രസംഗങ്ങളും വിശകലനങ്ങളും. പ്രതിക്കൂട്ടിലുള്ള ഒരാളുടെ വെളിപ്പെടുത്തൽ ലൈവായി സംപ്രേഷണം ചെയ്‌തും അഭിമുഖങ്ങൾ നടത്തി എക്‌സ്‌ക്ലൂസീവുകൾ ചമച്ചുമായി കോലാഹലങ്ങൾ.   ട്യൂഷനെടുക്കാൻ 
മിടുക്കരാണ്‌ സിപിഐ എം വിരുദ്ധനായ മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌വച്ചായിരുന്നു  2023 ജൂണിൽ കൈതോലപ്പായയിൽ പണംകടത്തിന്റെ തിരക്കഥ . തിരുവനന്തപുരം കന്റോൺമെന്റ്‌ പൊലീസ്‌ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ അരവാക്ക്‌ പറയാനില്ലാതെ മാധ്യമപ്രവർത്തകൻ മുങ്ങി.  പകയും രാഷ്‌ട്രീയാന്ധതയും തീർക്കാൻ സിപിഐ എം നേതാക്കൾക്കെതിരായി ഏത്‌ കൊടുംകുറ്റവാളിയേയും വെള്ളപൂശുന്ന തരത്തിൽ മലയാള മാധ്യമപ്രവർത്തനം ജീർണിച്ചു. നെറികെട്ട മാധ്യമപ്രവർത്തനത്തിന്റെ ഈ അസംബന്ധ ഘോഷയാത്രയെക്കുറിച്ച്‌ ഒരാത്മ പരിശോധനക്കും സ്വയംവിമർശത്തിനും ഇക്കൂട്ടർ തയ്യാറാല്ല.പക്ഷേ മാധ്യമ ധാർമികതയെക്കുറിച്ച്‌ ഇടതുപക്ഷത്തിന്‌ ട്യൂഷനെടുക്കാൻ നൂറുനാവാണ്‌. തെളിവിനേക്കാൾ ശക്തമാണ്‌ കള്ളം കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്‌എഫ്‌ഐ പ്രവർത്തകർ ഗാന്ധിജിയുടെ ഫോട്ടോ വലിച്ച്‌ താഴെയിട്ടു എന്ന കഥ ഓർമയില്ലേ. എസ്‌എഫ്‌ഐയുടെ സമരശേഷവും ചുവരിൽ ഗാന്ധിജിയുടെ ഫോട്ടോ ഉണ്ടായിരുന്നുവെന്ന്‌ തെളിവുസഹിതം വ്യക്തമായി. അത്‌ വലിച്ച്‌ താഴെയിട്ടത്‌ ഗാന്ധി ശിഷ്യരായ ഖദർധാരികളായിരുന്നു. എസ്‌എഫ്‌ഐയെ പ്രതികൂട്ടിൽനിർത്തിയത്‌ തെറ്റാണെന്ന്‌ ബോധ്യമായിട്ടും തിരുത്തി
യില്ല.   മുഖ്യം ഇടതുപക്ഷ 
വിരുദ്ധത മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത ഓർമിപ്പിക്കുന്ന മറ്റൊന്നാണ്‌ കോട്ടയത്തെ കെവിൻ പി ജോസഫ്‌ കൊലക്കേസ്‌. 2018 മെയ്‌ 28നായിരുന്നു കൊല്ലം തെന്മല ചാലിയക്കര പുഴയിൽനിന്ന്‌ കെവിന്റെ മൃതദേഹം കണ്ടെത്തിയത്‌. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പായിരുന്നു അന്ന്‌. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൊലപാതകത്തിന്‌ പിന്നിലുള്ളവർ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന്‌ ചാനലുകൾ വാർത്ത നൽകി. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളും ഏറ്റുപിടിച്ചു. ബിജെപിയും യുഡിഎഫും ചേർന്ന്‌ 29ന്‌ ഹർത്താൽ നടത്തി. എന്നാൽ നടന്നത്‌ ദുരഭിമാനക്കൊലയാണെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ബന്ധുക്കളുമായിരുന്നു പ്രതികൾ. കെവിനുമായുള്ള പ്രണയത്തെ എതിർത്തിരുന്ന നീനുവിന്റെ ബന്ധുക്കൾ കെവിനെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. ഇവരെയെല്ലാം ഡിവൈഎഫ്‌ഐക്കാരാക്കി രാഷ്‌ട്രീയവൽക്കരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം തകർന്നടിയുന്നതാണ്‌ പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്‌. പ്രധാനപ്രതി ഷാനു ചാക്കോയുടെ യൂത്ത്‌ കോൺഗ്രസ്‌ ബന്ധവും മാധ്യമങ്ങൾ മറച്ചുവച്ചു. ചുവന്ന തലേക്കെട്ട് 
കാവിയാക്കും ! പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ തലയിലെ കെട്ട് കാവിയാക്കി മാറ്റിയത്‌ മീഡിയ വൺ ചാനൽ. 2023 സെപ്‌തംബർ മൂന്നിന്‌ നടന്ന കലാശക്കൊട്ടിൽ പ്രവർത്തകർ പാടിയ പ്രചാരണ ഗാനം ആർഎസ്എസിന്റെ ഗണഗീതത്തിന്റെ ഈണത്തിലാണെന്നും ചാനൽ വ്യാജവാർത്ത നൽകി. വാർത്തയ്ക്കൊപ്പം കൊടുത്ത ചിത്രത്തിൽ പ്രവർത്തകരുടെ ചുവന്ന തലക്കെട്ട് കാവിയാക്കി മാറ്റി. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വ്യക്തമായി.   പ്രിയം വിവാദ 
വ്യവസായം ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ രാജ്യത്ത്‌ മികവിനുള്ള ബഹുമതി ഈയടുത്താണ്‌ കേരളം കൈവരിച്ചത്‌. 2016–-ൽ കേരളം 28–-ാംസ്ഥാനത്തായിരുന്നു. 2021–-ൽ 15ലെത്തി. ഇന്ന്‌ ഒന്നാം റാങ്കും. വ്യവസായനിക്ഷേപം, സൗഹൃദം എന്നിവയിലും രാജ്യത്ത്‌ മുൻനിരയിലാണ്‌ കേരളം. എന്നാൽ മാധ്യമങ്ങളിൽ മിക്കവയും ഇത്‌ കണ്ടഭാവമില്ല.  കേരളത്തിൽ സംരംഭങ്ങൾക്ക്‌ രക്ഷയില്ലെന്ന പ്രചാരണത്തിന്‌ കുടപിടിച്ച വരവേൽപ്പ്‌, മിഥുനം സിനിമകൾ ഉദാഹരിക്കാനാണ്‌ അവർക്ക്‌ താത്‌പര്യം. എഐ രംഗത്തടക്കം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന പദ്ധതികളും ഇടപെടലുമായി കേരള വ്യവസായ വകുപ്പ്‌ മുന്നേറുമ്പോഴും മാധ്യമങ്ങൾ മാറുന്നില്ല. കേരളത്തിൽ പൂട്ടിയ സംരംഭങ്ങൾ കണ്ടെത്തി മനോരമ പരമ്പര നൽകി. സംരംഭകവർഷത്തിൽ തുടങ്ങിയ 18,305 സംരംഭങ്ങൾ പൂട്ടിപ്പോയെന്നായിരുന്നു പച്ചക്കള്ളം.  2005ൽ പൂട്ടിയ നിലമ്പൂരിലെ കേരള സ്‌റ്റേറ്റ്‌ വുഡ്‌ ഇൻഡസ്‌ട്രീസും കോഴിക്കോട്ടെ കുന്നത്തറ ടെക്‌സ്‌റ്റയിൽസുമെല്ലാമുണ്ടായിരുന്നു മനോരമയുടെ പട്ടികയിൽ. ചില സ്ഥാപനങ്ങൾ വൈവിധ്യവൽക്കരണത്തിലേക്ക്‌ ചുവടുമാറ്റിയതും അവർ അറിഞ്ഞിരുന്നില്ല. (നാളെ: വാർത്തകളിൽ 
നിറയുന്ന കേരളവിരുദ്ധത ) Read on deshabhimani.com

Related News