ആകാശം തൊട്ട ആഹ്ളാദം



മനുഷ്യന്‍ ആകാശം കീഴടക്കിയിട്ട് 111 വര്‍ഷം തികയുകയാണ്. അമേരിക്കയില്‍ ജനിച്ച റൈറ്റ് സഹോദരന്മാരായ ഓര്‍വിന്‍ റൈറ്റ്, വില്‍ബര്‍ റൈറ്റ് എന്നിവര്‍ പ്രാകൃത രീതിയില്‍ രൂപകല്‍പന ചെയ്ത ഫ്ളെയര്‍ ക എന്ന വിമാനം 1903 ഡിസംബര്‍ 17ന് രാവിലെ 10.35ന് അറ്റ്ലാന്റിക് സമുദ്രതീരത്ത് വച്ച് ആകാശത്തേക്ക് പറത്തി. 12 മിനുട്ടുകൊണ്ട് 37 മീറ്റര്‍ ദൂരം ഇരുവരും വിമാനത്തില്‍ സഞ്ചരിച്ചു. തുടര്‍ന്ന് ഇവരുടെ രണ്ടാമത്തെ പറക്കലിന് ഫ്ളെയര്‍ കക എന്ന യന്ത്രവുമായി വീണ്ടും പരീക്ഷണം നടത്തി. ഇപ്രാവശ്യം നേരത്തേതിനെക്കാള്‍ ഒരു മിനുട്ട് കൂടുതലായി 13 മിനുട്ട് ഇവര്‍ ആകാശത്ത് സഞ്ചരിച്ചു. ഇതോടെ റൈറ്റ് സഹോദരന്മാര്‍ വിമാനത്തിന്റെ പിതാക്കന്മാരായി അംഗീകരിക്കപ്പെട്ടു.ആദ്യ യാത്രികര്‍ മനുഷ്യരല്ലഓട്ടോ ലിലിയെന്താളിന്റെ പരീക്ഷണങ്ങള്‍ക്ക് മുമ്പും ആകാശം കൈപ്പിടിയിലൊതുക്കാന്‍ തീവ്രശ്രമം നടന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ ആകാശപറക്കലിന് തുടക്കം കുറിച്ചത് ബലൂണുകളിലായിരുന്നു. ആകാശത്ത് ഉയര്‍ന്ന ആദ്യ ബലൂണുകളുടെ ഉപജ്ഞാതാക്കളും സഹോദരന്മാരായിരുന്നു. മോണ്‍ ഗോള്‍ഡിയര്‍ സഹോദരന്മാര്‍. ബലൂണില്‍ ഹൈഡ്രജന്‍ വാതകം നിറച്ച് അന്തരീക്ഷത്തില്‍ ഇവര്‍ പറത്തി. മനുഷ്യപ്രയത്നത്താല്‍ ഒരു വസ്തുവിന്റെ ആദ്യത്തെ ആകാശയാത്ര അതായിരുന്നു. ബലൂണിന് താഴെ ഒരു കൂട്ടവെച്ചുകെട്ടി കോഴിയെയും താറാവിനെയും ആടിനെയും കയറ്റി ആകാശത്ത് പറത്തി.ആദ്യത്തെ രക്തസാക്ഷിറൈറ്റ് സഹോദരന്മാര്‍ക്ക് മുമ്പ് ഒരുപാട് പേര്‍ ആകാശപറക്കലിന് ശ്രമം നടത്തിയിരുന്നു. 1889ല്‍ പക്ഷികളുടെ പറക്കലിനെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍കാരനായ ഓട്ടോ ലിലിയെന്താള്‍ ബേഡ് ഫ്ളൈറ്റ് ആസ്ദ ബേസിസ് ഓഫ് ഏവിയേഷന്‍ എന്ന പുസ്തകമെഴുതി. ഇത് ആകാശയാത്രയ്ക്ക് നാഴികക്കല്ലായി. 1989 ഇദ്ദേഹം ഗ്ലൈഡറുകളില്‍ പരീക്ഷണ പറക്കലുകള്‍ നടത്തി. 1986ല്‍ ഗ്ലൈഡര്‍ തകര്‍ന്ന് ലിലിയെന്താള്‍ ആകാശമോഹങ്ങളുടെ ആദ്യ രക്തസാക്ഷിയായി. ലിലിയെന്താളില്‍ നിന്നുള്ള പ്രചോദനമാണ് റൈറ്റ് സഹോദരന്മാര്‍ക്ക് വിജയകരമായി ആകാശം കീഴടക്കാന്‍ സഹായിച്ചത്. ആദ്യ ആകാശയാത്രികന്‍ റൈറ്റ് സഹോദരന്മാര്‍ ആണ് വിമാനം ആദ്യമായി പറത്തിയതും അതിലെ യാത്രികരുമായിരുന്നതെങ്കിലും ആകാശ പറക്കലിലെ ആദ്യ മനുഷ്യര്‍ ഇവരല്ല. 1853ല്‍ ജോര്‍ജ് കെയ്ലി എന്ന സാഹസികന്‍ ഒറ്റ ജോഡി ചിറകുള്ള ഗ്ലൈഡര്‍ രൂപകല്‍പന ചെയ്തു അതില്‍ തന്റെ പരിചാരകനെ കയറ്റി ആകാശത്ത് പറത്തി. വായുവിനെക്കാള്‍ ഭാരമുള്ള ഒരു വാഹനത്തില്‍ മനുഷ്യന്‍ നടത്തിയ ആദ്യ പറക്കലായിരുന്നു അത്. ആദ്യ മനുഷ്യപറക്കലിന് ചെറിയ വിമാനമാണ് ഉപയോഗിച്ചതെങ്കിലും 111 വര്‍ഷത്തിനിടയില്‍ വിമാനങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ആദ്യമായി ലോകം ചുറ്റിയ വിമാനംആദ്യമായി ലോകം ചുറ്റിവന്ന വിമാനമാണ് "ഡഗ്ലസ് സി 54' 1945 സെപ്തംബര്‍ 28നായിരുന്നു ഇത്. വാഷിങ്ടണില്‍നിന്ന് ഉയര്‍ന്ന വിമാനം 149 മണിക്കൂറും 44 മിനുട്ടും പറന്ന് തിരിച്ചെത്തി. ഈ വിമാനം പക്ഷേ പലയിടത്തും ലാന്‍ഡ് ചെയ്തതാണ് യാത്ര തുടര്‍ന്നത്. ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിയ ആദ്യവിമാനമെന്ന ഖ്യാതി "ലക്കി ലേഡി 2'നാണ്. 1949 മാര്‍ച്ച് രണ്ടിനാണ് ലക്കി ലേഡി 2 ലോകം ചുറ്റിയത്. 1946 ജൂണ്‍ 26ന് വിമാന ചരിത്രത്തില്‍ ഒരത്ഭുതം സംഭവിച്ചു. ശബ്ദത്തേക്കാള്‍ വേഗമുള്ള വിമാനം "ബെല്‍ എക്സ് 1' പറന്നു. ഇത് യുദ്ധവിമാനമായിരുന്നു. 1980ല്‍ സൗരോര്‍ജം കൊണ്ട് പറക്കുന്ന "സോളാര്‍ ചലഞ്ചര്‍' വിമാനം കണ്ടുപിടിച്ചു. 1984 പൂര്‍ണമായി കമ്പ്യൂട്ടര്‍ നിയന്ത്രിത വിമാനം ആകാശത്ത് പറന്നു; "എയര്‍ ബസ് എ 320'.ആകാശത്തില്‍നിന്ന്ബഹിരാകാശത്തിലേക്ക്ആകാശം കീഴടക്കിയ മനുഷ്യന് അടുത്ത ലക്ഷ്യം ബഹിരാകാശമായിരുന്നു. ബഹിരാകാശ യാത്രയുടെ പിതാവായി അറിയപ്പെടുന്നത് റഷ്യക്കാരനായ കോണ്‍സ്റ്റാന്റിന്‍ സിയോള്‍ കോവ്സകി ആണ്. റോക്കറ്റ് സാങ്കേതികവിദ്യയുടെ പിതാവെന്നറിയപ്പെടുന്നത് അമേരിക്കക്കാരനായ റോബര്‍ട്ട് ഗൊദാര്‍ദ് ആണ്. ഇദ്ദേഹം രൂപകല്‍പന ചെയ്ത ദ്രവഇന്ധനം നിറച്ച ആദ്യ റോക്കറ്റ് 1926 മാര്‍ച്ച് 16ന് ബഹിരാകാശത്തേക്ക് കുതിച്ചു. 1957 ഒക്ടോബര്‍ നാലിന് സോവിയറ്റ് യൂണിയന്‍ സ്ഫുടിനിക് -1 ഉപഗ്രഹം റോക്കറ്റ് ഉപയോഗിച്ച് ഭൂമിയുടെ ഭ്രമണ പദത്തിലെത്തിച്ചു. തുടര്‍ന്ന് സ്ഫുട്നിക് രണ്ടില്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ ഒരു നായയെ കയറ്റി വിട്ടു. ബഹിരാകാശത്ത് ആദ്യം എത്തിയത് "ലെയ്ക്ക' എന്ന ഈ നായയാണ്. 1961 ഏപ്രില്‍ 12ന് മനുഷ്യനും ബഹിരാകാശത്ത് എത്തി. വോസ്റ്റോക്ക് എന്ന റോക്കറ്റില്‍ ഭൂമിക്ക് മുകളില്‍ 315 കിലോമീറ്റര്‍ ഉയരത്തില്‍ ബഹിരാകാശ പേടകത്തില്‍ സഞ്ചരിച്ച യൂറിഗഗാറിന്‍ ആണ് ആ ഗഗന സഞ്ചാരി. Read on deshabhimani.com

Related News