ശങ്കരാടിയുടെ പിശുക്ക്‌, ഹനീഫയുടെ മാനസാന്തരം

ബോക്-സിങ് 
ഇതിഹാസം
മുഹമ്മദ് അലിക്കൊപ്പം


ഇടപ്പള്ളി കേസിൽ ജയിൽമുക്തനായശേഷമാണ് ലോറൻസ്‌ ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നത്. ഷോപ്പ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് ആരും നടപ്പാക്കാറില്ല. രാവിലെ തുടങ്ങിയാൽ പാതിരവരെ ജോലി. അവരെ സംഘടിപ്പിക്കുക പ്രയാസം. ഒരു യോഗത്തിന് രാത്രി 11.30വരെ കാക്കണം. അന്ന് സഹായിക്കാൻ വരുന്ന രണ്ടുപേർ നാടകകാരൻ പി ജെ ആന്റണിയും നടൻ ശങ്കരാടിയും.  ശങ്കരാടി  അന്ന്‌ ആന്റണിയുടെ ട്രൂപ്പിൽ. പിന്നീട് പാർടിയംഗമായി. വടക്കേ ഇന്ത്യയിൽ പോയി എൻജിനീയറിങ് പഠിച്ചു. യോഗം അവസാനിക്കുമ്പോൾ രാത്രി രണ്ട് മണി. ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ‌ ശങ്കരാടിയുടെ വീട് ചെറായിയിലാണ്‌. അദ്ദേഹം അമ്മാവൻ ശങ്കരമേനോന്റെ  വീട്ടിൽ പോകും. ലോറൻസ്‌ ആന്റണിയുടെ പച്ചാളെത്ത വീട്ടിലേക്കും. അദ്ദേഹത്തിന്റെ അമ്മ എടുത്തുവെച്ച ചോറ് കഴിക്കും. കൈയിൽ കാശുണ്ടെങ്കിൽ ലോറൻസും ആന്റണിയും ചെലവാക്കും. ശങ്കരാടിയുടെ കൈയിൽ ഒന്നുമില്ലെന്ന് പറയും.  ഒരിക്കൽ മുണ്ടിന്റെ കുത്തുന്ന ഭാഗത്ത് എന്തോ തെറുത്ത് വെയ്ക്കുന്നതു കണ്ടു.ലോറൻസ്‌  അഴിച്ചപ്പോൾ കാശ്‌  താഴെവീണു.  ലോറൻസ്‌ തിലകനെ പരിചയപ്പെടുന്നത് ആന്റണിയുടെ ട്രൂപ്പിലാണ്. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ആവിർഭവിച്ച കാലം. വടക്കനച്ചനാണ് നേതാവ്. പിന്നെ ബി വെല്ലിങ്ടൺ. മുന്നണിക്കാർക്ക് സ്വാധീനം കത്തോലിക്കർക്കിടയിൽ. 'കമ്യൂണിസ്റ്റുകാർ മതവിശ്വാസികളല്ല, നിരീശ്വരവാദികളാണ്. ഒരിക്കലും  കൂടാൻ പാടില്ല. സോവിയറ്റ് യൂണിയനിൽ ഒരുപാട് കന്യസ്ത്രീകളെയും അച്ചന്മാരെയും കൊന്നിട്ടുണ്ട്. പള്ളികൾ പാർടി ഓഫീസാക്കി' എന്നൊക്കെ പ്രചരിപ്പിച്ചു. അന്നാണ് ആന്റണി 'ഇങ്ക്വിലാബിന്റെ മക്കൾ' നാടകമെഴുതിയത്. അദ്ദേഹം സംസ്കൃതം പഠിച്ചിരുന്നു. സംഭാഷണം മൂർച്ചയുള്ളവ. റിഹേഴ്സൽ നടക്കുമ്പോൾ ലോറൻസ്‌ വെളുക്കുംവരെ ഇരിക്കും. പീടിക തൊഴിലാളി യൂണിയൻ സമരത്തിനിടെ നടൻ കൊച്ചിൻ ഹനീഫക്കുവേണ്ടി അമ്മാവൻ പണപ്പൊതിയുമായി ലോറൻസിനെ  സമീപിക്കുകയുണ്ടായി.  ഇരുമ്പുകട സമരത്തിന്റെ ഭാഗമായി കുത്തിയ കൊടി അഴിച്ചുമാറ്റിയത് പ്രകോപനമുണ്ടാക്കി. ജ്യൂ സ്ട്രീറ്റിനടുത്ത് കടയുള്ള ഹനീഫയാണ് ചെയ്തതെന്നും അവനെ ഉപദ്രവിക്കരുതെന്നും പറയാനാണ് അമ്മാവൻ ബാവ രാത്രി പണവുമായി വന്നത്. 'നിങ്ങളെ ഇവിടെ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അത് ചെയ്യുന്നില്ല. ഇനി ഇങ്ങനെയൊരു സംഭവമുണ്ടാക്കാതെ ശ്രദ്ധിക്കണം'. ഹനീഫ പിന്നീട് നാടുവിട്ട് മദ്രാസിൽ പോയി. വലിയ നടനായി തിരിച്ചുവന്നു. ബാവയും ഹനീഫയും മറ്റും പാർടി അനുഭാവികളുമായി. Read on deshabhimani.com

Related News