തിരികെ പിടിക്കണം
ചൂരൽമല ദുരന്തബാധിത മേഖലയായ അട്ടമലയിലെ ഉൾക്കാട്ടിൽ പാറയിടുക്കിൽ കഴിഞ്ഞ ആദിവാസി കുടുംബത്തെ പുറത്തെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ മലയടിവാരത്ത് പാറയിടുക്കിൽ കഴിഞ്ഞിരുന്ന കൃഷ്‌ണനെയും ഭാര്യയെയും നാല് കുട്ടികളെയുമാണ് സാഹസികമായി പുറത്തെത്തിച്ചത്. പണിയവിഭാഗത്തിൽപെട്ട ഇവർ കാടിറങ്ങാൻ തയ്യാറാകാത്തവരാണ്. വ്യാഴാഴ്ച ശാന്തയും നാലുവയസുള്ള കുട്ടിയും കാട്ടിൽ അലയുന്നത് വനപാലകർ കണ്ടിവരുന്നു. തീർത്തും അവശരായിരുന്നു. ഉരുൾപ്പൊട്ടിയത് അറിഞ്ഞിരുന്നില്ല. അരിവാങ്ങാൻ ഇറങ്ങിയതാണെന്നും ഭർത്താവും മൂന്നുകുട്ടികളും പാറയിടുക്കിലുണ്ടെന്നും പറഞ്ഞു. ശാന്തയെയും മകനെയും അട്ടമലയിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചശേഷം വനപാലകർ കൃഷ്‌ണനെയും മക്കളെയും തേടിയിറങ്ങി. പാറയിടുക്കിൽ എത്തുമ്പോൾ മൂന്നും രണ്ടും ഒന്നും വയസുള്ള കുട്ടികളും കൃഷ്‌ണനും വലിച്ചുകെട്ടിയ ഷീറ്റിന് താഴെ ഇരിക്കുയായിരുന്നു. അവശരായിരുന്നെങ്കിലും കാടിറങ്ങാൻ വിസമ്മതിച്ചു. ശാന്തയും മകനും താഴെയുണ്ടെന്ന് പറഞ്ഞതോടെ പോകാൻ തയ്യറായി. കുത്തനെയുള്ള പാറക്കെട്ടുകൾ കയറ്റിയാണ് മുകളിലെത്തിച്ചത്. ബെഡ് ഷീറ്റ്‌കീറി കുട്ടികളെ വനപാലകർ ശരീരത്തോട് ചേർത്ത്‌കെട്ടി സാഹസികമായാണ് മലകയറ്റിയത്. പിന്നീട് ഇവരെയും അട്ടമലയിലെ സുരക്ഷിത കേന്ദ്രത്തിലാക്കി. കൽപ്പറ്റ റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ കെ ഹാഷിഫ്, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ വി എസ് ജയചന്ദ്രൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കെ അനിൽകുമാർ, വാച്ചർ അനൂപ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. Read on deshabhimani.com