ഉന്നാൽ മുടിയാത് തമ്പീ... ഇതു തന്നെയേ പറയാനുള്ളൂ



തിരുവനന്തപുരം എൽഡിഎഫ്‌ വിടാൻ കാരണങ്ങൾ അന്വേഷിച്ചു നടക്കുകയായിരുന്നു അൻവറെന്ന്‌ വ്യക്തമാക്കുന്നതാണ്‌ സർക്കാരിനും പാർടിക്കുമെതിരെ ഉന്നയിച്ച തെല്ലും കഴമ്പില്ലാത്ത ആരോപണങ്ങൾ. യുഡിഎഫും ബിജെപിയും ഒരുസംഘം മാധ്യമങ്ങളും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നവ ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ്‌ അൻവർ എത്തിയത്‌. പാർടിയെ സംബന്ധിച്ച അജ്ഞതമൂലമുള്ള തെറ്റിദ്ധാരണകളാണ്‌ ‘അടിമകൾ’ പോലുള്ള പ്രയോഗത്തിലൂടെ പുറത്തുവന്നത്‌. മുമ്പ്‌ മുഖ്യമന്ത്രിയെയും മുഹമ്മദ്‌ റിയാസിനെയുംകുറിച്ച്‌ പറഞ്ഞതെല്ലാം പൊതുസമൂഹത്തിലുണ്ടെന്ന സാമാന്യ ധാരണയില്ലാതെയാണ്‌ അവർക്കെതിരെ കേരളം തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടുമുന്നയിക്കുന്നത്‌. എഡിജിപി എന്നല്ല സർക്കാരുമായി ബന്ധപ്പെട്ട ആരുതെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിലും അന്വേഷിച്ച്‌ തെളിവുകണ്ടെത്തി നടപടിയെടുക്കുകയെന്നത്‌ സർക്കാർ നയമാണ്‌. മറ്റൊരു സർക്കാരുകൾക്കും കഴിയാത്തവിധം അത്‌ തെളിയിക്കുന്നതാണ്‌ ഇതിനകം നടപടിക്ക്‌ വിധേയമായ പൊലീസ്‌ ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും എണ്ണം. തെറ്റായ നിലപാട്‌ എടുത്തുപോരുന്ന ആരെയും പാർടിയും സംരക്ഷിച്ചിട്ടില്ല. ഇക്കാര്യങ്ങൾ കൃത്യമായി ബോധ്യമുള്ള ലക്ഷക്കണക്കായ സാധാരണക്കാരാണ്‌ പാർടിയെയും സർക്കാരിനെയും നെഞ്ചോട്‌ ചേർത്തുപിടിക്കുന്നത്‌. കൊടുത്ത പരാതിയിൽ കൃത്യമായ അന്വേഷണം സംബന്ധിച്ച്‌ മൂന്നു പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ നൽകിയ ഉറപ്പുവകവയ്‌ക്കാതെ രംഗത്തുവന്ന അൻവർ ഇപ്പോൾ സാധാരണക്കാരെ ആണയിടുന്നതും വിരോധാഭാസമാണ്‌.എൽഡിഎഫിനെ തള്ളിപ്പറയാൻ അൻവർ ഉപയോഗിച്ച കുത്സിതവും നിയമവിരുദ്ധവുമായ മാർഗങ്ങളും സമൂഹത്തിന്റെ മുന്നിൽ തുറന്നുകിടക്കുന്നുണ്ട്‌. വിശ്വസിച്ച്‌ സംസാരിച്ച ഒരു പൊലീസ്‌ ഓഫീസറുടെ ഫോൺവിളി റെക്കോഡ്‌ ചെയ്‌ത്‌ പുറത്തുവിട്ടതും സ്വർണ്ണക്കടത്ത്‌ കേസിലെ പ്രതികളുടെ മൊഴികളെ മഹത്വവൽകരിച്ചതും അടക്കം നാട്ടിൽ സാധാരണ പൊതുപ്രവർത്തകരാരും മുതിരാത്ത പ്രവൃത്തികളാണ്‌ അൻവറിന്റെ ഭാഗത്തുനിന്നുണ്ടായത്‌. സിപിഐ എമ്മിലെ സാധാരണക്കാരുടെ വികാരമാണ്‌ സംരക്ഷിക്കുന്നത്‌ എന്നുപറയുന്ന അൻവർ അതേ നാവുകൊണ്ടുതന്നെയാണ്‌ ഈ കപ്പൽ ഉടൻ മുങ്ങുമെന്നും അവസാനത്തെ കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രി പിണറായിയാണെന്നും മൊഴിയുന്നത്‌. അത്‌ ആരോടുള്ള സ്‌നേഹമാണെന്ന്‌ സാധാരണക്കാർക്ക്‌ മനസിലാകും. പൊലീസ്‌ സേനയെ ആകെ തെറ്റായി ചിത്രീകരിക്കുക വഴി നാട്ടിൽ ചേരിതിരിവുണ്ടാക്കുന്നതടക്കമുള്ള മോശം സന്ദേശമാണ്‌ നൽകുന്നത്‌. സിപിഐ എമ്മിലെ സാധാരണക്കാരുടെ 
വികാരമാണ്‌ സംരക്ഷിക്കുന്നത്‌ എന്നുപറയുന്ന അൻവർ അതേ നാവുകൊണ്ടുതന്നെയാണ്‌ ഈ കപ്പൽ ഉടൻ മുങ്ങുമെന്നും അവസാനത്തെ കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രി പിണറായിയാണെന്നും മൊഴിയുന്നത്‌. അത്‌ ആരോടുള്ള സ്‌നേഹമാണെന്ന്‌ സാധാരണക്കാർക്ക്‌ മനസിലാകും തുടക്കം മറുനാടന്റെ 
പേരിൽ; ഒടുക്കം 
മറുനാടന്റെ വാലിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ പൊലീസ്‌ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായാണ്‌ പി വി അൻവർ ആദ്യം രംഗത്തെത്തിയത്‌. ഷാജനെ ജയിലിലടച്ചില്ലെന്നും രക്ഷപ്പെടാൻ എഡിജിപി എം ആർ അജിത്‌ കുമാർ കൂട്ടുനിന്നെന്നുമായിരുന്നു പരാതി. എന്നാൽ, കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവറിന്റെ തനിനിറം പുറത്തായി. ഷാജൻ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും  കുടുംബത്തിനുമെതിരെ ഉയർത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ ഏറ്റുപിടിക്കുകയാണ്‌ അൻവർ ചെയ്‌തത്‌. താൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഏറ്റുപറഞ്ഞ അൻവറിന്‌ നന്ദി പറഞ്ഞ്‌ ഷാജൻ സ്‌കറിയ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിടുകയും ചെയ്‌തു. പൊലീസിന്റെ വയർലെസ്‌ സന്ദേശം ചോർത്തിയെന്ന പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ സൈബർ തീവ്രവാദ വകുപ്പ്‌ ചുമത്തി കേസെടുത്തില്ലെന്നായിരുന്നു അൻവറിന്റെ പരാതി. ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പരിശോധനയിൽ പൊലീസിന്റെ ഭാഗത്ത്‌ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന്‌ ബോധ്യപ്പെട്ടെന്നാണ്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. എന്നാൽ,  ഷാജനെ പൊലീസ്‌ രക്ഷിച്ചെന്ന്‌ അൻവർ ആവർത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ  ദീർഘകാലമായി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഷാജൻ പറഞ്ഞ കാര്യങ്ങളാണ്‌ അൻവറും ആവർത്തിച്ചത്‌. മുഖ്യമന്ത്രി പി എ മുഹമ്മദ്‌ റിയാസിനുവേണ്ടി പ്രവർത്തിക്കുന്നു, എം വി ഗോവിന്ദന്‌ മുഖ്യമന്ത്രിയെ പേടിയാണ്‌, പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണ്‌ തുടങ്ങിയ മറുനാടന്റെ വാദങ്ങൾ തള്ളിവിട്ടു. എട്ടുവർഷമായി താൻ പറയുന്ന എല്ലാ കാര്യവും അൻവർ അടുക്കും ചിട്ടയുമായി എണ്ണിപ്പറഞ്ഞെന്നാണ്‌ ഷാജൻ സ്‌കറിയയുടെ അഭിനന്ദനം.   Read on deshabhimani.com

Related News