കള്ള്‌ ചെത്താനും
 റോബോട്ട്‌ ; ശുദ്ധമായ കള്ളും നീരയും സപ്പർ റോബോട്ടിക്‌ യന്ത്രംവഴി



കൊച്ചി കള്ള്‌ ചെത്താൻ ആളില്ലെന്ന്‌ കരുതി വിഷമിക്കേണ്ട. തെങ്ങിനുമുകളിലെ കുലചെത്തി ശുദ്ധമായ കള്ളും നീരയും സപ്പർ റോബോട്ടിക്‌ യന്ത്രംവഴി ട്യൂബിലൂടെ താഴെ എത്തും. ലോകത്തുതന്നെ ആദ്യമായി ഈ റോബോട്ട്‌ നിർമിച്ചത്‌ ആർ ശ്രീഹരിയും ചാൾസ്‌ വിദ്യ വർഗീസും. കേവലം 25,000 രൂപയാണ്‌ വില. സപ്പർ റോബോട്ടിനെ തെങ്ങിനുമുകളിൽ സ്ഥാപിച്ചാണ്‌ കുലയിൽനിന്ന്‌ കള്ള്‌ ചെത്തിയെടുക്കുന്നത്‌. ഒരു കുലയിൽനിന്ന്‌ ഒന്നരമാസം തുടർച്ചയായി ചെത്താനാകും. റോബോട്ട്‌ മുകളിൽ സ്ഥാപിച്ചാൽ തുടർപ്രവർത്തനങ്ങളെല്ലാം സ്വന്തമായി ചെയ്യും. ചെത്തുകാരൻ പലതവണ തെങ്ങിൽ കയറി ചെയ്യേണ്ട പ്രവൃത്തികളെല്ലാം റോബോട്ട്‌ സ്വന്തമായി ചെയ്യും. മാത്രമല്ല, ശുദ്ധമായ കള്ള്‌ താഴെ സ്ഥാപിച്ചിട്ടുള്ള ക്യാനിൽ നിറയുകയും ചെയ്യും. നിറയുന്നതിനനുസരിച്ച്‌ ക്യാനുകൾ മാറ്റിവച്ചാൽമാത്രം മതി. Read on deshabhimani.com

Related News