അതിജീവനത്തിന്റെ കവിതകൾ ; പാട്ടിലൂടെ ആശ്വാസമേകി മുരുകൻ കാട്ടാക്കട



മേപ്പാടി ദുരിതാശ്വാസ ക്യാമ്പുകളിൽ അതിജീവനത്തിന്റെ കവിതകൾ പൊഴിച്ച്‌ കവി മുരുകൻ കാട്ടാക്കട. തളർന്നുപോയവരെ പാട്ടുകളിലൂടെയും കവിതകളിലൂടെയും വീണ്ടെടുക്കുകയാണ്‌ അദ്ദേഹം. കുട്ടികളെയും  മുതിർന്നവരെയും ചുറ്റുമിരുത്തി താളത്തിൽ കവിത ചൊല്ലിയപ്പോൾ വേദന മറന്ന്‌ അവരും ഏറ്റുചൊല്ലി. പ്രിയപ്പെട്ട കവിയെ സ്‌നേഹത്തോടെയാണ്‌ എല്ലാവരും വരവേറ്റത്‌. ഞായറാഴ്‌ച മേപ്പാടിയിലെയും തിങ്കളാഴ്‌ച കൽപ്പറ്റ, ചുണ്ടേൽ എന്നിവിടങ്ങളിലെയും ക്യാമ്പുകളിലെത്തി. തിങ്കളാഴ്‌ച ചൂരൽമലയിലും സന്ദർശിച്ചു. ചൂരൽമലയിൽ ദുരന്തവ്യാപ്‌തി കുറച്ച സ്‌കൂൾ കെട്ടിടം സ്‌മാരകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകരായ ഇ എ രാജപ്പൻ, കെ ടി ബാലകൃഷ്‌ണൻ, പി വി ഏലിയാമ്മ, സുനിൽകുമാർ എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News