ഉയിർപ്പിന്റെ പത്തുനാൾ
ഒന്നാം ദിനം ജൂലൈ 30 ● മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് രാത്രി 12.30ന് ആദ്യ ഉരുൾപൊട്ടൽ ● ചൂരൽമലയിൽ വീടുകളിലേക്ക് വെള്ളവും ചെളിയും ഇരമ്പിക്കയറുന്നു ● ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനത്തിന് തുടക്കം● വനപാലകരും പ്രദേശവാസികളും പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് പുലർച്ചെ രണ്ടോടെ ഊർജിത രക്ഷാദൗത്യം ആരംഭിക്കുന്നു ●വൈദ്യുതി നിലച്ചതിനാൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് തെളിച്ചും മൊബൈൽ ഫോണുകളുടെ ടോർച്ച് തെളിച്ചുമായിരുന്നു രക്ഷാപ്രവർത്തനം ● നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തിയും ഒഴിപ്പിച്ചും സുരക്ഷിതരാക്കുന്നു ● പുലർച്ചെ നാലോടെ ദുരന്തത്തിന് ആക്കം കൂട്ടി രണ്ടാമത്തെ ഉരുൾപൊട്ടൽ ● ദുരന്തം വ്യാപനം 86,000 ചതുരശ്ര മീറ്ററിൽ ● മുണ്ടക്കൈയെയും ചൂരൽമലയെയും തകർത്ത് മലയിറക്കം ● രക്ഷാപ്രവർത്തകർ ഉൾപ്പെടെ ദുരന്തത്തിന് ഇരയാകുന്നു ● ഭരണസംവിധാനങ്ങളുടെ നേതൃത്വത്തിൽ അടിയന്തര നടപടി ● പുലർന്നതോടെ കെട്ടിടങ്ങളിലും മണ്ണിലും അകപ്പെട്ടവരെ പുറത്തെടുക്കുന്നു ●ചൂരൽമല പാലം ഒലിച്ചുപോയിടത്ത് വടംകെട്ടി രക്ഷാദൗത്യം ●സൈനികവിഭാഗങ്ങളുടെ വലിയ ലാഡറും താൽക്കാലിക പാലമാവുന്നു ●മന്ത്രിതല സംഘം വയനാട്ടിൽ ●ചാലിയാറിൽ നിന്നും മൃതേദേഹങ്ങൾ പുറത്തെടുക്കുന്നു ● തിരച്ചിലിന് ഹെലികോപ്‌ടർ ഉൾപ്പെടെയുള്ള വൻ സന്നാഹങ്ങൾ രണ്ടാംദിനം ജൂലൈ 31 ●ചൂരൽമലയിൽ താൽക്കാലിക പാലം നിർമിച്ചു ●പുഴ കടത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ മറുകരയിലേക്ക് ●സൈന്യം ബെയ്‌ലിപ്പാലം നിർമാണം തുടങ്ങുന്നു ● മുണ്ടക്കൈയിൽനിന്ന് അവസാനത്തെ ആളെയും രക്ഷപ്പെടുത്തുന്നു ● 1371 രക്ഷാപ്രവർത്തകർ ● കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തുന്നു● ചാലിയാറിൽ പ്രത്യേക തിരച്ചിൽ മൂന്നാം ദിനം ആഗസ്‌ത് 1 ●ബെയ്‌ലിപ്പാലത്തിലൂടെ വൈകിട്ട് ആദ്യവാഹനം മുണ്ടക്കൈയിലേക്ക് ●വ്യാപക തിരച്ചിൽ ●മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം● ജിപിആർ റഡാർ പരിശോധന● ജീവനുള്ള മുഴുവൻ പേരെയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരണം ●252 പോസ്‌റ്റുമോർട്ടം പൂർത്തിയായി ●96 മൃതദേഹം വിട്ടുനൽകി ●രക്ഷാദൗത്യം ഏകോപിപ്പിക്കാൻ മന്ത്രിതല ഉപസമിതി നാലാം ദിനം ആഗസ്‌ത് 2 ●അഞ്ച് കുടുംബങ്ങളിലെ 32 ആദിവാസികൾ സുരക്ഷിതകേന്ദ്രത്തിലേക്ക് ●രക്ഷപ്പെട്ട 597 കുടുംബങ്ങളിലെ 2,303 പേർ 17 ക്യാമ്പുകളിൽ ● തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ എട്ട് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തി അഞ്ചാംദിനം ആഗസ്‌ത് 3 ● പുനരധിവാസത്തിന് ടൗൺഷിപ്പ് പ്രഖ്യാപനം ● വെള്ളാർമല സ്‌കൂളിലെ പഠനം മുടങ്ങാതിരിക്കാൻ പാക്കേജ് ●മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരിക്കാൻ പ്രത്യേകസംവിധാനം ● സൂചിപ്പാറയിൽ പാറയിടുക്കിൽ കുടുങ്ങിയ സന്നദ്ധപ്രവർത്തകരെ എയർലിഫ്‌റ്റ് ചെയ്യുന്നു ●തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കാൻ പുത്തുമലയിൽ ഭൂമി ഏറ്റെടുക്കാനും ദുരന്തസ്‌മാരകമാക്കാനും തീരുമാനം ആറാംദിനം ആഗസ്‌ത് 4 ●പുത്തുമലയിൽ കൂട്ടസംസ്‌കാരം ●ആറിടത്ത് വിശദമായ തിരച്ചിൽ ദൗത്യം ● പരപ്പൻപാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ മോർച്ചറിയിലേക്ക് ഏഴാം ദിനം ആഗസ്‌ത് 5 ● വയനാടിനായി പ്രാർഥിച്ച് മാർപ്പാപ്പ ● സർക്കാർ താൽക്കാലിക പുനരധിവാസം പ്രഖ്യാപിക്കുന്നു ●നഷ്ടപ്പെട്ട രേഖകൾ നൽകാൻ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംവിധാനം ● വയനാട് ജില്ലയിൽ സ്‌കൂളുകൾ തുറന്നു ● തിരിച്ചറിയാത്ത 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്‌കരിക്കുന്നു ● ചൂരൽമലയിലേക്ക് കെഎസ്‌ആർടിസി സർവീസ് പുനരാരംഭിച്ചു ● പുതിയ റേഷൻകടകൾ പ്രവർത്തനം തുടങ്ങി ●ക്യാമ്പുകളിൽനിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി എട്ടാം ദിനം ആഗസ്‌ത് 6 ●ചാലിയാറിൽ ഹെലികോപ്‌റ്റർ ഉപയോഗിച്ച് സൂക്ഷ്‌മ പരിശോധന ● ദുരന്തഭൂമിയിൽ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ മെഗാ ശുചീകരണദൗത്യം ●സ്‌കൂളുകൾ 20 ദിവസത്തിനകം തുറക്കുമെന്ന് പ്രഖ്യാപനം ● പുനരധിവസിപ്പിക്കേണ്ട 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യം കണ്ടെത്തി ● ദുരിതബാധിതർക്ക് ആറ് മാസം സൗജന്യ വൈദ്യുതി പ്രഖ്യാപനം ● 224 മൃതദേഹങ്ങളുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി ●178 എണ്ണം ബന്ധുക്കൾക്ക് കൈമാറി ഒമ്പതാംദിനം ആഗസ്‌ത് 7 ●കാണാതായ 138 പേരുടെ പട്ടിക പുറത്തുവിട്ടു ● പുതിയ റേഷൻ കാർഡുകളുടെ വിതരണം തുടങ്ങി ● രക്ഷാദൗത്യസംഘത്തലവന്മാാരുടെ നേതൃത്വത്തിൽ ചാലിയാർ തീരത്ത് സൂക്ഷ്‌മ തിരച്ചിൽ ● പുനരധിവാസ പദ്ധതികളുടെ ആലോചനക്കായി മന്ത്രിസഭായോഗം ഇന്ന് പത്താം ദിനം ആഗസ്‌ത് 8 ● കാണാതായവർക്കായി തിരച്ചിൽ തുടരുന്നു ● ക്യാമ്പിൽനിന്ന് ആളുകളുടെ മടക്കം ● മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന അവ്യക്തിന്റെയും അമ്മ രമ്യയുടെയും ആരോഗ്യനില മെച്ചപ്പെടുന്നതിൽ പ്രതീക്ഷയർപ്പിച്ച് നാട് Read on deshabhimani.com