ഓൺലൈനാകാൻ 
കുറ്റാലം കൊട്ടാരം



കൊല്ലം ചെങ്കോട്ട കുറ്റാലം വെള്ളച്ചാട്ടത്തിന്‌ സമീപം കേരള പാലസിൽ (കുറ്റാലം കൊട്ടാരം) ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുങ്ങുന്നു. സിഡിറ്റിന്റെ നേതൃത്വത്തിൽ സോഫ്‌റ്റ്‌വെയർ പരിഷ്‌ക്കരണം പുരോഗമിക്കുന്നു. തിരുവനന്തപുരത്ത്‌ പിഡബ്ല്യുഡി ചീഫ്‌ എൻജിനിയറുടെ സാന്നിധ്യത്തിൽ ചേർന്ന  യോഗത്തിൽ ദിവസങ്ങൾക്കുള്ളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള വിശ്രമ കേന്ദ്രങ്ങളിൽ ഇതുവരെ ഓൺലൈൻ സൗകര്യം ഇല്ലാത്തത്‌ കുറ്റാലത്തു മാത്രമാണ്‌.  മുറികളും കെട്ടിടങ്ങളും ഒന്നായും മുറികൾ വെവ്വേറെയായും വാടകയ്‌ക്കെടുക്കാൻ കഴിയുംവിധമാണ്‌ സോഫ്‌റ്റ്‌വെയർ പരിഷ്‌ക്കാരം. രാജകൊട്ടാരം, ദളവാകൊട്ടാരം, അമ്മച്ചികൊട്ടാരം എന്നിങ്ങനെ 11 കെട്ടിട സമുച്ചയങ്ങളാണുള്ളത്‌. നിലവിൽ ഫോണിലും നേരിട്ടുമാണ്‌ ബുക്കിങ്‌.   ഓൺലൈൻ ബുക്കിങ്ങിലേക്ക്‌ മാറുന്നതോടെ വലിയ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. രണ്ടുകോടി ചെലവഴിച്ച് അടുത്തിടെ കൊട്ടരം നവീകരിച്ചിരുന്നു.  പൊതുമാരാമത്ത്‌ വകുപ്പിലെ ജൂനിയർ സൂപ്രണ്ട്‌, രണ്ട്‌ ക്ലർക്ക്‌, രണ്ട്‌ വാച്ച്‌മാൻ, നാലു ഗാർഡനർ എന്നിവരെയും സുരക്ഷയ്‌ക്കായി 10 പൊലീസ്‌ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്‌. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ഇടപെടലിലാണ്‌ പാലസിന്റെ നവീകരണം.   ചരിത്രവും നവീകരണവും തിരുവിതാംകൂർ മഹാരാജാവ്‌ 1882ൽ പണികഴിപ്പിച്ചതാണ്‌ കുറ്റാലം കൊട്ടാരം.  ഈ ദേശം തമിഴ്‌നാടിന്റെ ഭാഗമായപ്പോഴും കൊട്ടാരം കേരളത്തിന്റെ പൈതൃക സ്വത്തായി നിലനിർത്തി. കുറ്റാലം വെള്ളച്ചാട്ടത്തിന്‌ സമീപം റോഡിന്റെ ഇരുവശത്തായി 56.57 ഏക്കറിലാണ്‌ കൊട്ടാരം. നവീകരണത്തിൽ മേൽക്കൂരയിലെ ഓടിളക്കിമാറ്റി അലൂമിനിയം ഷീറ്റിടുകയും അലൂമിനിയം ഷീറ്റുകൊണ്ടുതന്നെ തട്ടടിക്കുകയും ചെയ്‌തു.   നിരക്ക്‌ നിലവിൽ അഞ്ചും നാലും ബഡുള്ള എ സി പാലസ്‌ ഒരുദിവസം 3500 രൂപ, രണ്ടു ബഡുകൾ വീതമുള്ള രണ്ടു പാലസ്‌ (എസി) 2000 രൂപ വീതം, കോട്ടേജ്‌ 3500 രൂപ, ഡോർമെറ്ററി മാതൃകയിൽ നാല്‌ ബഡ്‌ 3000 രൂപ, മൂന്നു ബഡ്‌ 1500 രൂപ, രണ്ട്‌ ബഡ്‌ 1000 രൂപ. ബുക്കിങ് നമ്പർ–-7594970464. Read on deshabhimani.com

Related News