പിരീയഡ് പാന്റീസ് - എന്താണ്, എങ്ങനെ ഉപയോഗിക്കാം



ആകുലപ്പെടുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ ആർത്തവ ദിനങ്ങളായിരുന്നു മുൻപ്. എന്നാൽ കാലഘട്ടത്തിന്റെയും ശാസ്ത്രത്തിന്റെയും വളർച്ച പാഡും ടാംപണും മെൻസ്ട്രൽ കപ്പും കടന്ന് പിരീഡ്സ് പാന്റീസിലെത്തി. കപ്പ് ഉപയോഗിക്കുവാൻ ബുദ്ധിമുട്ടും ഭയവും ഉള്ളവർക്ക് ഇത് എളുപ്പമാണ്. ടാംപൺ ഉപയോഗിക്കുന്നവർക്കും സഹായകരമാണ്. എന്താണ് പിരീയഡ് പാന്റീസ് ? ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് ധരിക്കാവുന്ന ഒരു തരം അടിവസ്ത്രമാണ് പിരീയഡ് പാന്റീസ്. പിരീയഡ് പാന്റീസിൽ പാഡുകൾ ഇടാൻ കഴിയുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്.  ഇവയിൽ ബിൽറ്റ്-ഇൻ-അബ്സോർബന്റ് ലെയറുകൾ ഉള്ളതിനാൽ ദ്രാവകങ്ങളെ ആഗിരണം ചെയ്യുന്നു. ആർത്തവ ദിനങ്ങളിലെ ചർമം വരണ്ടതും സുഖപ്രദവുമായ തോന്നലുണ്ടാക്കുന്നു. ലീക്ക് പ്രൂഫ് സംവിധാനവും പിരീയഡ് പാന്റീസിലുണ്ട്. ഇത് ആർത്തവം ലക്ഷ്യമാക്കി നിർമിച്ചതാണെങ്കിലും മൂത്ര സംബന്ധമായ ആശങ്കകളെ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. മൂത്രവാർച്ച പോലെ അസ്വസ്ഥതകൾ ഉള്ളവർക്ക് പിരീഡ് പാന്റീസ് വ്യത്യസ്ത അളവുകളിലും അബ്സോർബൻസി ലെവലുകളിലും ലഭ്യമാണ്. അമിതമാവുന്ന ദിനങ്ങളിലും ആശ്വാസം ആർത്തവം സാധാരണമാണെങ്കിൽ സാധാരണ അടിവസ്ത്രം പോലെ പിരീയഡ് പാന്റീസ് ധരിക്കാം. ഇവയിലുള്ള മൈക്രോഫൈബർ പോളിസ്റ്ററിന്റെ അധിക പാളികൾ വസ്ത്രങ്ങളിൽ രക്തക്കറ പറ്റാതിരിക്കുവാൻ സഹായിക്കുന്നു. ഇത്തരം അടിവസ്ത്രം ദുർഗന്ധം തടയുന്നു. അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോഴും ഇത് സുരക്ഷിതമാണ്. യാത്രകളിൽ ആശ്രയവും ആശ്വാസവും പീരിയഡ് പാന്റീസ് യാത്ര ചെയ്യുമ്പോൾ വളരെ ഫലപ്രദമാണ്. ഒന്നലധികം തവണ ഉപയോഗിക്കാനാകുന്നതിനാൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പീരിയഡ് പാന്റീസിന്റെ  ഉപയോഗം പാഡുകളേക്കാൾ എളുപ്പവും പ്രയോജനകരവുമാണ്.   Read on deshabhimani.com

Related News