ഹോങ്കോങ്‌ കമ്പനിക്കെതിരെ ഫെയ്‌സ്‌ബുക്ക്‌



ഹോങ്കോങ്‌ കമ്പനിയായ ‘ഐലൈക്‌ആഡി’നെതിരെ ഫെയ്‌സ്‌ബുക്ക്‌ പരാതി നൽകി. ഉപയോക്താക്കളെ ചതിച്ച കമ്പനിയുടെ നടപടിക്കെതിരെ ഫെഡറൽ കോടതിയിലാണ്‌ ഫെയ്‌സ്‌ബുക്ക്‌ പരാതി നൽകിയത്‌. കമ്പനിയുടെ സോഫ്ട്‌വെയർ യുഎസ്‌ ഡെവലപ്പറായ ചെൻ ഷിയാവോയ്‌ക്കും മാർക്കറ്റർ ഹുവാങ്‌ ടാവോയ്‌ക്കെതിരെയുമാണ്‌ പരാതി. പ്രമുഖരുടെ ചിത്രങ്ങളും പരസ്യങ്ങളും ലൈക്‌ ചെയ്യുന്നതിലൂടെ ഫോണിലും കംപ്യൂട്ടറിലും മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന തരത്തിലായിരുന്നു കമ്പനിയുടെ പ്രവർത്തനം. 2016 മുതൽ ഇത്തരത്തിൽ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഐലൈക്‌ആഡ്‌ ഹാക്‌ ചെയ്‌തതായി  ഫെയ്‌സ്‌ബുക്ക്‌ ആരോപിച്ചു. എൈലൈക്‌ആഡിന്റെ ഹാക്കിങ്ങിന്‌ ഇരായായവർക്ക്‌ 28.5 കോടി രൂപ അനുവദിച്ചതായി കലിഫോർണിയ കമ്പനി മെൻലോ പാർക്ക്‌ പറഞ്ഞു.   Read on deshabhimani.com

Related News