തട്ടിപ്പാണത്‌; ശ്രദ്ധിക്കൂ! റിയല്‍മിക്ക് ഒരേയൊരു ഔദ്യോഗിക വെബ്സൈറ്റേ ഉള്ളൂ



ഡിജിറ്റൽ ലോകത്ത്‌ തട്ടിപ്പുകൾ പുത്തരിയല്ല. ഇപ്പോഴിതാ ചൈനീസ് ഫോണ്‍ കമ്പനിയായ റിയല്‍മിയാണ് തങ്ങളുടെ പേരില്‍ തട്ടിപ്പുനടത്തുന്ന വ്യാജ സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നത്. www.realmepartner.in എന്നപേരില്‍ തട്ടിപ്പുകാര്‍ തുടങ്ങിയിരിക്കുന്ന വെബ് സൈറ്റിനെക്കുറിച്ചാണ് റിയല്‍മി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയത്. ‘BBK ELECTRONICE GROUP' എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയതാണ് വെബ്‌സൈറ്റിൽ എത്തിയാല്‍ ആദ്യം കണ്ണില്‍പ്പെടുക. ഇതില്‍ ഇലക്ട്രോണിക്‌സിന്റെ സ്‌പെല്ലിങ്ങിലെ തെറ്റുതന്നെ ശ്രദ്ധിച്ചാല്‍ സൈറ്റ്‌ വ്യാജമാണെന്ന്‌ തിരിച്ചറിയാനാകും. റിയല്‍മിയില്‍ ഫ്രാഞ്ചൈസി തുടങ്ങാനെന്നപേരില്‍ അപേക്ഷിക്കുന്നതിനുള്ള മാര്‍ഗവും ഈ സൈറ്റിലുണ്ട്. ഈ വെബ്സൈറ്റുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നുമാണ് റിയല്‍മിയുടെ മുന്നറിയിപ്പ്. റിയല്‍മിക്ക് ഒരേയൊരു ഔദ്യോഗിക വെബ്സൈറ്റേ ഉള്ളൂവെന്നും അത് www.realme.com ആണെന്നും വ്യക്തമാക്കി. Read on deshabhimani.com

Related News